നെടുമങ്ങാട്: പഴകുറ്റി ബിസിവി സ്കൂളിൽ പിള്ളേരോണം വിവിധ കലാപരിപാടികളോടും പരമ്പരാഗത ആഘോഷങ്ങളോടും കൂടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓണപ്പാട്ടുകൾ, ഓണപ്പൂക്കളം, വിവിധ മത്സരങ്ങൾ, വിവിധ ഭക്ഷണങ്ങൾ എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. ആഘോഷത്തിന്റെ പ്രധാന ആകർഷണമായി പുതുതായി ഓണത്തിറ എന്ന തെയ്യം അവതരിപ്പിച്ചത് കുട്ടികളിൽ വലിയ കൗതുകവും ആവേശവും സൃഷ്ടിച്ചു.
ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പിള്ളേരോണം വേറിട്ട അനുഭവമായി. കവി പി.എസ്.ഉണ്ണികൃഷ്ണൻ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി വി.നായർ , വിദ്യാർഥി പ്രതിനിധികൾ ആയ അതിഥി,സിദ്ധാർഥ്, ധ്വനി, അധ്യാപക പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.