x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​കു​റ്റി ബിസിവി സ്കൂ​ളി​ൽ പി​ള്ളേ​രോ​ണം

വെബ് ഡെസ്ക്
Published: August 2, 2026 01:46 AM IST | Updated: August 2, 2026 01:46 AM IST

പ​ഴ​കു​റ്റി ബിസിവി. സ്കൂ​ളി​ൽ ന​ട​ന്ന പി​ള്ളേ​രോ​ണത്തിൽ നിന്ന്

നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി ബിസിവി സ്കൂ​ളി​ൽ പി​ള്ളേ​രോ​ണം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടും പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ളോ​ടും കൂ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​പ്പാ​ട്ടു​ക​ൾ, ഓ​ണ​പ്പൂ​ക്ക​ളം, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി പു​തു​താ​യി ഓ​ണ​ത്തി​റ എ​ന്ന തെ​യ്യം അ​വ​ത​രി​പ്പി​ച്ച​ത് കു​ട്ടി​ക​ളി​ൽ വ​ലി​യ കൗ​തു​ക​വും ആ​വേ​ശ​വും സൃ​ഷ്ടി​ച്ചു.

ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പി​ള്ളേ​രോ​ണം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ക​വി പി.എ​സ്.ഉ​ണ്ണി​കൃ​ഷ്ണ​ൻ,സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ശാ​ലി​നി വി.നാ​യ​ർ , വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ആ​യ അ​തി​ഥി,സി​ദ്ധാ​ർ​ഥ്, ധ്വ​നി, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Pilla-Onam

Recent News

Corehub Up