x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

37 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 2, 2026 02:26 AM IST | Updated: August 2, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 37 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ലായി. മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സാ​ബൂ​ജ് ഷെ​യ്ഖ് (19), രാ​ജ ഷെ​യ്ഖ് (20) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘ​വും പ​റ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നു ക​ഞ്ചാ​വു​മാ​യി ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​രു​വ​രും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ടാ​ക്സി വ​ഴി പ​റ​വൂ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ ചേ​ന്ദ​മ​ഗ​ലം പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ബാ​ഗി​ൽ പ്ര​ത്യേ​കം പാ​യ്ക്ക് ചെ​യ്ത് വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ൽ കി​ലോ​യ്ക്ക് 3,000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ പ​ത്തി​ര​ട്ടി​യി​ല​ധി​കം തു​ക​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം അ​ന്നു ത​ന്നെ മ​ട​ങ്ങി​പ്പോ​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം റൂ​റ​ൽ ജി​ല്ല​യി​ൽ 550 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. 360ഓ​ളം ന​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളി​ലാ​യി 445 പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up