x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം

വെബ് ഡെസ്ക്
Published: August 2, 2026 02:18 AM IST | Updated: August 2, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ല്‍. അ​ധി​കൃ​ത​ര്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍.

അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത് 2023 ലാ​ണ്. 12 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ക​രാ​ര്‍. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ലും ആ​വ​ര്‍​ത്തി​ച്ചു​വെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നോ​ട​കം കാ​ര്‍, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം നി​ര്‍​മി​ച്ചു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു.

ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും ഇ​രു​ന്പി​ല്‍ റോ​ഡി​ന്‍റെ എ​തി​ര്‍​വ​ശ​ത്തു നി​ന്നും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​യ്ക്കു​ള്ള റോ​ഡ്, ക​വാ​ടം, നി​ല​വി​ലു​ള്ള ര​ണ്ട് പ്ലാ​റ്റ് ഫോ​മു​ക​ളെ കൂ​ടാ​തെ പു​തി​യ ര​ണ്ട് പ്ലാ​റ്റ് ഫോ​മു​ക​ള്‍, മേ​ല്‍​ക്കൂ​ര, പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം, സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ്, ബു​ക്കിം​ഗ് ഓ​ഫീ​സ്, വെ​യി​റ്റിം​ഗ് റൂ​മു​ക​ള്‍, സി​ഗ്ന​ല്‍ ഓ​ഫീ​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​വൃ​ത്തി​ക​ള്‍ ബാ​ക്കി​യു​ണ്ട്.

ഒ​ട്ടേ​റെ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up