x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ം വെ​ള്ള​ത്തി​ല്‍ മു​ങ്ങി

വെബ് ഡെസ്ക്
Published: August 2, 2026 02:23 AM IST | Updated: August 2, 2026 02:23 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​റ​ട: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച മ​ഴ പു​ല​രു​വോ​ളം ശ​ക്ത​മാ​യി തു​ട​ര്‍​ന്നു. പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളും കൃ​ഷി​ഭൂ​മി​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. അ​പ്ര​തീ​ക്ഷി​ത​മാ​യി തി​മി​ര്‍​ത്തു​പെ​യ്ത മ​ഴ​യി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ത​യെ​റി​ഞ്ഞ ക​ള​ത്ത​റ പാ​ട​ശേ​ഖ​രം പൂ​ര്‍​ണമാ​യി വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ര​ണ്ട് മോ​ട്ടോ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് മാ​റ്റി കൃ​ഷി​യെ വീ​ണ്ടും കേ​ടു​കൂ​ടാ​തെ നി​ല​നി​ര്‍​ത്തു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. കൂ​ടാ​തെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​രി​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം പ​രി​ധി​യി​ല​ധി​കം ഉ​യ​ര്‍​ന്നു.

പ്ര​തീ​ക്ഷി​ക്കാ​തെ പെ​യ്ത മ​ഴ​യി​ല്‍ പ​രി​സ​ര​മാ​കെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ അ​വ​സ്ഥ​യാ​ണ്. ഇ​തേ ക​ണ​ക്കി​ന് മ​ഴ തു​ട​ര്‍​ന്നാ​ല്‍ നെ​ല്‍​ക്കൃ​ഷി മാ​ത്ര​മ​ല്ല, പ്ര​ദേ​ശ​ത്തെ ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ഇ​റ​ക്കി​യ കൃ​ഷി​ക​ള്‍ മു​ഴു​വ​നും ന​ശി​ക്കാ​നാ​ണ് സാ​ധ്യ​ത.​

Tags : Nattuvishesham DistrictNews DeepikaNews paddy

Recent News

Corehub Up