x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്‌​ടി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 2, 2026 02:24 AM IST | Updated: August 2, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: വീ​ട്ടി​ൽനി​ന്നു 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​റ​വൂ​ർ കൈ​താ​രം സ്വ​ദേ​ശി​നി ശ്രീ​ജ​യാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി ശ്രീ​ദേ​വി അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് പ​റ​വൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

2025 ഡി​സം​ബ​ർ 28നും 2026 ​ജൂ​ലൈ 12നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്വ​ർ​ണം ലോ​ക്ക​റി​ൽ നി​ന്നു ന​ഷ്‌​ട​പ്പെ​ട്ട വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

മൂ​ന്നു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള മൂ​ന്നു വ​ള​ക​ളും ഒ​രു മാ​ല​യും ഒ​രു പ​വ​ൻ വീ​തം തൂ​ക്കം വ​രു​ന്ന ര​ണ്ട് മോ​തി​ര​ങ്ങ​ളും ര​ണ്ട് പ​വ​ൻ തൂ​ക്കം വ​രു​ന്ന ഒ​രു മാ​ല​യി​ൽ നി​ന്ന് ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ത്ത​തും ഉ​ൾ​പ്പെ​ടെ​യാ​ണു 15 പ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​താ​യി പ​രാ​തി​യി​ലു​ള്ള​ത്.

ലോ​ക്ക​റി​ന്‍റെ പൂ​ട്ടു തു​റ​ന്നാ​ണു മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മോ​ഷ്ടി​ച്ച സ്വ​ർ​ണം പ​ണ​യം വ​ച്ചെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up