x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി ഹാ​ർ​ബ​റി​ലെ കൂ​ലി​ത്ത​ർ​ക്കം: യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല


Published: August 2, 2026 02:27 AM IST | Updated: August 2, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ പി.​എ​ന്‍ വി​ഭാ​ഗം ക​യ​റ്റി​റ​ക്ക്  തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​ലി​യെ ചൊ​ല്ലി തൊ​ഴി​ലാ​ളി യൂ​ണി​യ​നും പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടു​ട​മ അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ള്ള  ത​ർ​ക്ക​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ലേ​ബ​ര്‍ ക​മ്മീഷ​ണ​ര്‍ ഇ​ന്ന​ലെ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ സ​മ​വാ​യ​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. നേ​ര​ത്തേ വി​ഷ​യ​ത്തി​ല്‍  ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീസ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍  ആ​കെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ത​യാ​റാ​യി​ല്ല. ജി​ല്ലാ ലേ​ബ​ര്‍​ഓ​ഫീ​സ​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ യൂ​ണി​യ​ന്‍ ഡെ​പ്യൂ​ട്ടി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ച​ത്. ആ​കെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍റെ ര​ണ്ടു​ ശ​ത​മാ​നം കൂ​ലി​യാ​യി ന​ല്‍​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യൂ​ണി​യ​ന്‍.
ഇ​രു​വി​ഭാ​ഗ​വും വി​ട്ടു​വീ​ഴ്ച ചെ​യ്തെ​ങ്കി​ല്‍ മാ​ത്ര​മേ വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പു​തി​യ സീ​സ​ണ്‍ തു​ട​ങ്ങു​മ്പോ​ള്‍ ര​ണ്ടു ശ​ത​മാ​നം കൂ​ലി ന​ല്‍​കാ​ത്ത ബോ​ട്ടു​ക​ളി​ലെ മ​ത്സ്യം ഇ​റ​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് യൂ​ണി​യ​ന്‍റേ​ത്.

ത​ര്‍​ക്കം  സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് വ​ഴി മാ​റു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.
പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ, കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ര്‍​ബ​ര്‍ വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​എം. നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു വി​ഭാ​ഗ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Wage dispute

Recent News

Corehub Up