x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 23.6 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് കൃ​ഷി നാ​ശം

വെബ് ഡെസ്ക്
Published: August 2, 2026 02:20 AM IST | Updated: August 2, 2026 02:20 AM IST

പ്രതീകാത്മക ചിത്രം

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം.​കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാല ബ്ലോ​ക്കു​ക​ളി​ൽ (വൈ​കുന്നേരം നാല് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം) 23.6 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി​നാ​ശം നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്കി​ലാ​ണ്, 22.7 ഹെ​ക്ട​ർ. പാ​റ​ശാ​ല 0.8 ഹെ​ക്ട​ർ, കാ​ട്ടാ​ക്ക​ട 0.1 ഹെ​ക്ട​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. നി​ല​വി​ൽ 141 ക​ർ​ഷ​ക​രാ​ണ് മൂ​ന്ന് ബ്ലോ​ക്കു​ക​ളി​ലാ​യി ബാ​ധി​ക്ക​പ്പെ​ട്ട​ത്. ആ​കെ 29.1 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക്ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ണ്.

ക​ൺ​ട്രോ​ൺ റൂം ​ന​മ്പ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം - 9447700112. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711282.
നെ​യ്യാ​റ്റി​ൻ​ക​ര - 9447700113. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711283.
നെ​ടു​മ​ങ്ങാ​ട് - 9447700114. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711285.
ചി​റ​യി​ൻ​കീ​ഴ് - 9447700115. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711287.
വ​ർ​ക്ക​ല - 8547618415. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711286.
കാ​ട്ടാ​ക്ക​ട - 8547618420. താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ൽ - 9497711284

Tags : Nattuvishesham DistrictNews DeepikaNews Crop

Recent News

Corehub Up