കാഞ്ചിയാർ: കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ പിള്ളേരോണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവോണത്തിന് ഒരു മാസം മുമ്പ് കർക്കടകത്തിലെ തിരുവോണ ദിവസമാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പഴയകാലത്ത് ഈ ദിനം മുതൽ പൂക്കളമൊരുക്കി ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു. മഹാവിഷ്ണു ബാലരൂപത്തിൽ മഹാബലിയെ സമീപിച്ചെന്ന ഐതിഹ്യത്തിന്റെ ഓർമപ്പെടുത്തലായാണ് കർക്കടകത്തിലെ തിരുവോണത്തെ പിള്ളേരോണം എന്നു വിളിക്കുന്നത്.
സ്കൂൾ പ്രഥമാധ്യാപിക ലിൻസി ജോർജ്, പിടിഎ പ്രസിഡന്റ് ജിൽബിൻ ജോർജ് , അധ്യാപകരായ വിഷ്ണു ഗോപാലൻ, അമലു മാത്യു, ജിയോ സെബാസ്റ്റ്യൻ, ലിബിയ ജയിംസ്, അനുഷ ഷാജി വിദ്യാർഥികളായ ഏയ്ൻമിയ ജിൽബിൻ, മിഥുൽ മനിൽ എന്നിവർ നേതൃത്വം നൽകി.