Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pitfall

Thrissur

രാ​ജ​ന​ഗ​രി​യി​ൽ കുഴിക്കെണി

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ൽ ആ​ളെ വീ​ഴ്ത്തു​ന്ന കു​ഴി രൂ​പ​പ്പെ​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ. തൃ​പ്പൂ​ണി​ത്തു​റ കി​ഴ​ക്കേ​ക്കോ​ട്ട - സ്റ്റാ​ച്ച്യു റോ​ഡി​ൽ വ​സ്‌​ത്ര വ്യാ​പാ​ര ശാ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് റോ​ഡി​ൽ വി​രി​ച്ചി​ട്ടു​ള്ള ക​ട്ട​ക​ൾ താ​ഴ്‌​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഫു​ട്പാ​ത്തി​നോ​ട് ചേ​ർ​ന്നു​ത​ന്നെ​യു​ള്ള ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ​യും പി​ഡ​ബ്ല്യു​ഡി​യു​ടെ​യും മൂ​ക്കി​ന് താ​ഴെ​യാ​യി നാ​ളു​ക​ളാ​യി കു​ഴി രൂ​പ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ത് ക​ണ്ട മ​ട്ട് ന​ടി​ച്ചി​ട്ടി​ല്ല. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ​ല​രു​ടെ​യും കാ​ലു​ക​ൾ​ക്ക് ഉ​ളു​ക്കും ച​ത​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.

അ​ത്ത​ത്തി​ന്‍റെ തി​ര​ക്കി​ലേ​യ്ക്ക് ക​ട​ക്കു​ന്ന ന​ഗ​ര​ത്തി​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ക​യാ​ണ് ഈ ​കു​ഴി​ക​ൾ.

Latest News

Corehub Up