Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Place

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ സ്ഥ​ലം വേ​ണം: ഋ​ഷ​ഭ് പ​ന്ത്; നൽകാമെന്നു പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി​

കൊ​ളം​ബോ: ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീ​മി​നൊ​പ്പം ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലു​ള്ള വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഋ​ഷ​ഭ് പ​ന്ത് ഒ​രു വി​ചി​ത്ര​മാ​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്നു.

അ​താ​ക​ട്ടെ, കൊ​ളം​ബോ​യി​ല്‍​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും! ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി​യെ ടാ​ഗ് ചെ​യ്തും അ​ദ്ദേ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​മാ​ണ് ഋ​ഷ​ഭ് പ​ന്തി​ന്‍റെ കു​റി​പ്പ്.

"ഹ​ലോ സ​ര്‍, സു​ഖ​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു. എ​ന്നി​ക്ക് ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കു പൂ​ര്‍​ണ​മാ​യി മാ​റാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. അ​തി​നാ​യി ഒ​രു സ്ഥ​ലം അ​ന്വേ​ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ള്‍ ഏ​റെ​യാ​യി. എ​ന്നാ​ല്‍, താ​മ​സി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ​തും വി​ശാ​ല​വു​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

എ​നി​ക്ക് ഉ​ത്ത​രാ​ഖ​ണ്ഡി​നെ അ​ത്ര​യേ​റെ ഇ​ഷ്ട​മാ​ണ്. ഭൂ​മി വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ എ​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

കാ​ര​ണം, നി​ല​വി​ല്‍ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ലെ വ്യ​ക്ത​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വ​ലി​യൊ​രു ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ, സം​സ്ഥാ​ന​ത്തി​ന്‍റെ വ​ക്താ​വാ​യി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഭൂ​മി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. മ​റ്റെ​ല്ലാം മാ​റ്റി​വ​ച്ച്, എ​ന്‍റെ നാ​ടാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​ഹാ​യി​ക്കാ​നും എ​ന്‍റെ പ​ഹാ​ഡി ജ​ന​ത​യ്ക്കൊ​പ്പം ജീ​വി​ക്കാ​നും ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

ദ​യ​വാ​യി ഈ ​വി​ഷ​യം പ​രി​ഗ​ണി​ക്ക​ണം; ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി​ട്ടും ഭൂ​മി ല​ഭി​ച്ചി​ട്ടി​ല്ല, താ​ങ്ക​ളു​ടെ മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു''- ഋ​ഷ​ഭ് പ​ന്ത് കു​റി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ​ത്തി. ഋ​ഷ​ഭ് പ​ന്തു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ഉ​ദ്യോ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up