Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plans

Alappuzha

വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണം: എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി പ്ര​വൃത്തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉണ്ടാകണമെന്ന് എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം. എ​സി ക​നാ​ലി​ലും, ഇ​ട​ത്തോ​ടു​ക​ളി​ലും അ​മി​ത​മാ​യി അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന എ​ക്ക​ലും, മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണം.

എ​സി റോ​ഡി​ലും, വി​വി​ധ ഇ​ട റോ​ഡു​ക​ളി​ലും വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ന്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ട​ഞ്ഞ നി​ല​യി​ലു​ള്ള തൂ​മ്പു​ക​ള്‍ തു​റ​ന്നു​വി​ട്ടു നീ​രൊ​ഴു​ക്ക് ക്ര​മ​പ്പെ​ടു​ത്ത​ണം. പു​തു​താ​യി നി​ര്‍​മ്മി​ക്കു​ന്ന റോ​ഡു​ക​ളി​ലും, ബ​ണ്ടു​ക​ളി​ലും വെ​ള്ളം ഒ​ഴു​കി പ്പോകു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വ​ലി​യ തൂ​മ്പു​ക​ള്‍ ഇ​ടു​ക​യും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലും, പ​മ്പ, മ​ണി​മ​ല ന​ദി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന എ​ക്ക​ല്‍ നീ​ക്കം ചെ​യ്ത് ജ​ല​സം​ഭ​ര​ണ​ത്തി​ന്‍റെ അ​ള​വ് വ​ര്‍​ദ്ധി​പ്പി​ക്കു​വാ​ന്‍ കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും എ ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​യ ജ​ന​കീ​യ ച​ര്‍​ച്ചാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

എ​സി ക​നാ​ല്‍ തു​റ​ക്കു​വാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും, ക​നാ​ല്‍ തു​റ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ഫെ​ബ്രു​വ​രി 14 ന് ​രാ​വി​ലെ 11 ന് ​മ​ന​ക്ക​ച്ചി​റ​യി​ല്‍ നി​ന്നും ഒ​ന്നാം ക​ര​യി​ലേ​ക്ക് കാ​ല്‍​ന​ട ജാ​ഥ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. എ.​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​സി. വി​ജ​യ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജ​ന​കീ​യ ച​ര്‍​ച്ചാ സ​മ്മേ​ള​നം ചെ​യ​ര്‍​മാ​ന്‍ നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു ക​ണ്ണ​മാ​ലി, അ​ല​ക്‌​സാ​ണ്ട​ര്‍ പു​ത്ത​ന്‍​പു​ര, കെ.​ജെ. ജെ​യിം​സ് കൊ​ച്ചു​കു​ന്നേ​ല്‍, സൈ​നോ തോ​മ​സ്, മു​ട്ടാ​ര്‍ സു​രേ​ന്ദ്ര​ൻ, അ​പ്പ​ച്ച​ന്‍​കു​ട്ടി ആ​ശാ​പ​റ​മ്പ്, ത​മ്പു ജോ​ണ്‍ വി​ള​നി​ലം, എ.​കെ. സോ​മ​നാ​ഥ​ന്‍, തോ​മ​സ് വ​ര്‍​ക്കി വ​ടു​ത​ല, സ​ണ്ണി​ച്ച​ന്‍ ക​ക്കാ​ട്ടു​പ​റ​മ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up