Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plantation Workers In Nelliampathy In Distress

Palakkad

സൗകര്യങ്ങളില്ല; നെ​ല്ലി​യാ​മ്പ​തി​യി​ലെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ

നെ​ല്ലി​യാ​മ്പ​തി: തേ​യി​ല, കാ​പ്പി തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഉ​റ​പ്പാ​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

നെ​ല്ലി​യാ​മ്പ​തി ച​ന്ദ്ര​മ​ല എ​സ്റ്റേ​റ്റി​ലെ ഊ​ത്തു​കു​ഴി പ്ര​ദേ​ശ​ത്തെ പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള​ത്.

വാ​സ​സ്ഥ​ല​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള ശൗ​ചാ​ല​യ​ങ്ങ​ൾ പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. ശൗ​ചാ​ല​യ​ത്തി​നു വാ​തി​ലി​ല്ല, മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ ഏ​തു​നി​മ​ഷ​വും നി​ലം​പൊ​ത്താം, സെ​പ്റ്റി​ക് ടാ​ങ്ക് സ്ലാ​ബു​ക​ളി​ൽ വി​ള്ള​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ​രാ​തി​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത്.

പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം മാ​സ​ങ്ങ​ളാ​യി സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കേ​ണ്ട ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

നി​ര​വ​ധി അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മേ​ഖ​ല​യി​ലു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ​പോ​ലും ഇ​തു​വ​രെ പാ​ടി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ഇ​തേ രീ​തി​യി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​ശ്ന​ങ്ങ​ൾ മ​ണ​ലാ​റു എ​സ്റ്റേ​റ്റി​ലെ തേ​നി​പാ​ടി, എ​ലം സ്റ്റോ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്‌​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ​രാ​തി​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​തേ എ​സ്റ്റേ​റ്റി​ലെ മ​റ്റൊ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റു​ക, നി​ല​വി​ൽ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ബു​ദ്ധി​മു​ട്ടേ​റി​യ ജോ​ലി ന​ൽ​കു​ക, ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി ചി​ല തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up