റാന്നി: ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾക്കും തിരുനാളിനും തുടക്കമായി. മുൻ വികാരി ഫാ. രഞ്ജിത്ത് ആലുങ്കൽ, വികാരി ഫാ. കോശി മണ്ണിൽ, ഫാ. ചാക്കോ കൊച്ചുമാലിൽ തുണ്ടിയിൽ എന്നിവർ ചേർന്ന് കൊടിയേറ്റി. 22വരെയാണ് തിരുനാൾ.
പത്തിനു രാവിലെ പത്തു മുതൽ ഏകദിന ധ്യാനം. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും.
12 മുതൽ വൈകുന്നേരം 4.30 ന് കുർബാന, വചനസന്ദേശം, മധ്യസ്ഥ പ്രാർഥന. ഫാ. അലൻ തോമസ് ഒഐസി, ഫാ. ജോർജ് മുഞ്ഞനാട് ഒസിഡി, ഫാ. മത്തായി മണ്ണൂർവടക്കേതിൽ, ഫാ. മാത്യു പുനക്കുളം എന്നിവർ വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകും.
15 ന് രാവിലെ 7.30 ന് തിരുവല്ല അതിഭദ്രാസനം മുഖ്യവികാരി ജനറാൾ റവ. ഡോ. ഐസക്ക് പറപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് നവീകരിച്ച പാരിഷ് ഹാൾ കൂദാശ. 17 ന് രാവിലെ 10 ന് ഫാ. ഷാജി തുമ്പെച്ചിറയിൽ ഏകദിന ധ്യാനം നയിക്കും.
21നു രാത്രി ഏഴിന് ഇട്ടിയപ്പാറ സെന്റ് മേരിസ് ക്നാനായ കുരിശുപള്ളിയിൽ നിന്നും ചെത്തോങ്കര ക്രിസ്തുരാജ പള്ളിയിലേക്ക് ആഘോഷമായ തിരുനാൾ റാസ. 22ന് രാവിലെ എട്ടിന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. പ്രദക്ഷിണം, ധൂപപ്രാർഥന, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.