തിരുവനന്തപുരം: പിഎം ശ്രീ വിഷയം സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മന്ത്രിസഭാ ഉപസമിതി ഈ വിഷയം സംബന്ധിച്ച് പലവട്ടം ചർച്ച നടത്തിയിരുന്നു.
കാലവർഷം രൂക്ഷമായ ഘട്ടത്തിൽ ആ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടിനാലാണ് അവസാനഘട്ട ചർച്ച നീണ്ടുപോയത്. എന്നാൽ ഇനി അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും പിഎം ശ്രീയിൽ യുഡിഎഫിലോ മന്ത്രിസഭയിലോ ഭിന്ന അഭിപ്രായങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.