മാഞ്ചസ്റ്റര്‍: മൗറീഷ്യോ പോച്ചെറ്റിനോയെ മുഖ്യ പരിശീലകനായി നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൈക്കൽ കാറിക്കിന് പകരക്കാരനായി പോച്ചെറ്റിനോയെ മുഖ്യ പരിശീലകനായി നിയമിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
മൗറീഷ്യോയെയും അദ്ദേഹത്തിന്റെ സ്റ്റാഫിനെയും വിട്ടുനൽകുന്നതിനായി ക്ലബ്ബ് യുഎസ് സോക്കർ ഫെഡറേഷനുമായി ധാരണയിലെത്തി.
13 തവണ പ്രീമിയർ ലീഗ് ചാന്പ്യന്മാരായ യുണൈറ്റഡ് കരാർ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
യുണൈറ്റഡിന് ഈ സീസണിൽ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് പോച്ചെറ്റിനോയുടെ വെല്ലുവിളി. നിലവിൽ പ്രീമിയർ ലീഗിൽ 10 മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി 18-ാം സ്ഥാനത്താണ് ക്ലബ്ബ്.