കൊടുങ്ങ: ബംഗളൂരുവില്‍നടന്ന ദേശീയപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടി ജപ്പാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഇടവകാംഗം പോള്‍ദാസ് കിഴക്കേപീടികയെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക സമൂഹം ആദരിച്ചു.
വികാരി ഫാ. ഷിബു നെല്ലിശേരി, കൈക്കാരന് രാജേഷ് ചേലപ്പുറത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ബിജു പാണാടന്‍ എന്നിവര്‍ചേര്‍ന്ന് ഉപഹാരസമര്പ്പണംനടത്തി. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും കൊടുങ്ങ ഇടവക പ്രതിനിധിയോഗം അംഗവുമാണ് പോള്‍ദാസ്.