മങ്കൊമ്പ് : ശതാബ്ദിയുടെ നിറവിൽ പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിക്കു തുടക്കമായി. നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനം ഇന്ത്യയുടെ ഭരണഘടനയാണെന്ന് അവർ പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശത്തിലാണ് നാമെല്ലാം സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതെന്നും ഷാനമിമോൾ കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വെമ്പാടന്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ അഡീഷണൽ ൊപൊലിസ് ് സൂപ്രണ്ടും എസ്പിസി ജില്ലാ നോഡൽ ഓഫിസറുമായ ജെ. ഉമേഷ് കുമാർ ക്യാപ്പിംഗ് സെറിമണി ചടങ്ങ് നിർവഹിച്ചു.
വെളിയനാട് ബ്ലോക്കുപഞ്ചായത്തംഗം വിജയമ്മ ജയപ്രകാശ്, സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ്, പുളിങ്കുന്ന് സിഐ ആർ. രാജീവ്, ഗ്രാമപഞ്ചായത്തംഗം പ്രീതി മാർട്ടിൻ, പുളിങ്കുന്ന് പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ. എസ്. അരുൺ, എഡിഎൻഒ എം.എസ്. അസ്ലം, പിടിഎ പ്രസിഡന്റ് തോമസ് ആന്റണി, ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ, ടിബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.