പരവൂര്‍: കൊല്ലം സിറ്റി പൊലിസിന്റെ ആതിഥേയത്വത്തില്‍ കേരള പൊലിസിന്റെ 47-ാമത് കേരള പൊലിസ് അത്ലറ്റിക്സ് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ പരവൂര്‍ പുത്തന്‍കുളത്ത് സംഘടിപ്പിച്ചു.
ഇസ്യാന്‍ സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഐആര്‍ ബറ്റാലിയനെ 22-36ന് കാസര്‍ഗോഡ് ജില്ലാ പൊലിസ് ടീം പരാജയപ്പെടുത്തി കപ്പ് നേടി.
സമാപന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊല്ലം സിറ്റി അഡിഷണല്‍ എസ്പിയുടെ ചാര്‍ജ് വഹിക്കുന്ന എസിപി സുരേഷ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂര്‍ എസിപി രാഖേഷ്കുമാര്, നര്‍ക്കോട്ടിക്ക് സെല്ല് എസിപി വിജയശങ്കര്‍, പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, കൊല്ലം ജില്ലാ കബഡി അസോസിയേഷന് സെക്രട്ടറി രാജീവ് എന്നിവര്‍ പ്രസംഗിച്ചു. സബ് ഇന്‍സ്പെക്ടര്‍ വിനോദ് ജറാള്‍ഡ് സ്വാഗതവും എആര്‍ ക്യാമ്പ് ഇന്‍സ്പെക്ടര്‍ മഹേഷ് നന്ദിയും പറഞ്ഞു.
ജില്ലാ പൊലിസ് സ്പോര്‍ട്സ് ഓഫീസര്‍ ജയമോഹന് മത്സരങ്ങള്‍ ഏകോപിപ്പിച്ചു. വിജയികളായ കാസര്‍ഗോഡ് ടീമിന് എംഎല്‍എ സമ്മാനവും ജില്ലാ പൊലിസ് മേധാവി എം. ഹേമലത പ്രശംസാപത്രവും വിതരണം ചെയ്തു.