വാഴൂർ: പുളിക്കൽകവലയിൽ പത്തു വർഷമായി പ്രവർത്തനരഹിതമായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കുവാൻ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
പൊൻകുന്നം ഹോളി ഫാമിലി പാരിഷ് ഹാളിൽ പ്രഫ. റോണി കെ. ബേബി എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരേ കാഞ്ഞിരപ്പള്ളിയുടെ കരുതൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പുളിക്കൽകവലയിലെ വാഴൂർ പഞ്ചായത്തുവക കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. ഫ. റോണി കെ ബേബി എംഎൽഎ, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ടി.കെ. ഉഷാകുമാരി, സൂസൻ ടീച്ചർ, ടി.സി. സൂസമ്മ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.എം. സേതുരാജ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.