Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Investigate

Kannur

കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച: അ​ന്വേ​ഷ​ണം പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന്

പി​ലാ​ത്ത​റ: പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്ത് കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. മ​ഹാ​രാ​ഷ‌്ട്ര​യി​ല്‍ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ സ്വ​ര്‍​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മു​ണ്ടാ​യി​രു​ന്ന കാ​ർ ആ​ണ് ഇ​ന്നോ​വ കാ​റി​ൽ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത പ​രി​യാ​രം പോ​ലീ​സ് കു​റ്റ​കൃ​ത്യം ന​ട​ന്ന​ത് പ​യ്യ​ന്നൂ​ർ പോ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​വും പ​ണ​വു​മു​ള്‍​പ്പെ​ടെ ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ ക​വ​ര്‍​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് പ​റ​ഞ്ഞു.

നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നും പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ളെ​യും പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

Latest News

Corehub Up