പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്ത് കാർ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ കേസിൽ അന്വേഷണം പയ്യന്നൂർ പോലീസിന് കൈമാറി. മഹാരാഷ്ട്രയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാർ ആണ് ഇന്നോവ കാറിൽ പിന്തുടര്ന്നെത്തിയ സംഘം തട്ടിയെടുത്തത്.
കേസെടുത്ത പരിയാരം പോലീസ് കുറ്റകൃത്യം നടന്നത് പയ്യന്നൂർ പോലീസ് പരിധിയിലായതിനാല്‍ കേസ് കൈമാറുകയായിരുന്നു. സ്വര്‍ണവും പണവുമുള്‍പ്പെടെ രണ്ടുകോടിയോളം രൂപയുടെ കവര്‍ച്ചയാണ് നടന്നതെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതായി പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് പറഞ്ഞു.
നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്നും പിന്തുടര്ന്നെത്തിയ രണ്ട് ഇന്നോവ കാറുകളുടെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് വാഹനങ്ങളെയും പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Tags : nattu vishesham Carjacking: Police investigate