തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ സിപിഎം നേതാക്കളെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ് പിഎംഎല്‍എ കോടതിയുടെ തീരുമാനത്തിലുടെ വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത് ജില്ലാ സെക്രട്ടറിമാരായിരുന്നവരെയും പ്രതിചേര്‍ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ട്ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമാണിത്. അതിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Tags : Karuvannur Bank Fraud CPM State Secretariat hunt leaders