x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ലോ​​​കം കേ​​​ഴു​​​ന്നു, ഭി​​​ന്ന​​​ത​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണം: മാ​​​ര്‍​പാ​​​പ്പ


Published: June 7, 2026 01:22 AM IST | Updated: June 7, 2026 01:22 AM IST

മാ​​​ഡ്രി​​​ഡ്: ജ​​​ന​​​പ്രീ​​​തി​​​ക്കു​​​വേ​​​ണ്ടി സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ചേ​​​രി​​​തി​​​രി​​​വും ധ്രു​​​വീ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ടാ​​​ക്കു​​​ന്ന അ​​​ര്‍​ഥ​​​ശൂ​​​ന്യ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക​​​നേ​​​താ​​​ക്ക​​​ളോ​​​ട് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍​പാ​​​പ്പ​​യു​​ടെ ആ​​​ഹ്വാ​​​നം.

സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ന്‍റെ ആ​​​ഴ​​​ത്തി​​​ലു​​​ള്ള നി​​​ല​​​വി​​​ളി​​​ക​​​ള്‍​ക്ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ കാ​​​തോ​​​ര്‍​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മാ​​​ഡ്രി​​​ഡി​​​ലെ രാ​​​ജ​​​കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഫി​​​ലി​​​പ്പ് ആ​​​റാ​​​മ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ര്‍​പാ​​​പ്പ.

സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വി​​​ദ്വേ​​​ഷം പ​​​ട​​​ര്‍​ത്തി​​​യും ധ്രു​​​വീ​​​ക​​​ര​​​ണ ചി​​​ന്ത​​​ക​​​ള്‍ വ​​​ള​​​ര്‍​ത്തി​​​യും എ​​​ളു​​​പ്പ​​​ത്തി​​​ല്‍ ജ​​​ന​​​പ്രീ​​​തി നേ​​​ടാ​​​നു​​​ള്ള പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ ഇ​​​ക്കാ​​​ല​​​ത്ത് വ​​​ര്‍​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് മാ​​​ര്‍​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​ര​​​സ്പ​​​ര ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ള​​​ല്ല, മ​​​റി​​​ച്ച് ഒ​​​ത്തു​​​ചേ​​​ര​​​ലി​​​ന്‍റെ സം​​​സ്‌​​​കാ​​​ര​​​മാ​​​ണു രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​ര​​​ത​​​യും അ​​​ഭി​​​വൃ​​​ദ്ധി​​​യും കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. മ​​​നു​​​ഷ്യ​​​രി​​​ല്‍ മു​​​ന്‍​വി​​​ധി​​​ക​​​ളെ തീ​​​വ്ര​​​മാ​​​ക്കു​​​ന്ന​​​തി​​​നും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ചി​​​ന്താ​​​ശേ​​​ഷി​​​യെ ദു​​​ര്‍​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ ഒ​​​രു പ​​​രി​​​ധി​​​വ​​​രെ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് മാ​​​ര്‍​പാ​​​പ്പ നി​​​രീ​​​ക്ഷി​​​ച്ചു.

കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നും കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്കും​​​ശേ​​​ഷം ന​​​ഗ​​​ര​​​ത്തി​​​ലെ സ​​​ലോ​​​ൺ ദെ ​​​കോ​​​ലും​​​നാ​​​സി​​​ൽ രാ​​​ജ്യ​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക നേ​​​തൃ​​​ത്വം, പൗ​​​ര​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ർ എ​​​ന്നി​​​വ​​​രെ മാ​​​ർ​​​പാ​​​പ്പ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.

സ്പെ​​​യി​​​നി​​​ന്‍റെ നാ​​​നാ​​​ത്വ​​​മെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ച മാ​​​ർ​​​പാ​​​പ്പ, ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സം ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​ത്തി​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​വും സം​​​സ്കാ​​​ര​​​വും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ഹി​​​ച്ച പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ജീ​​​വി​​​ത​​​ത്തെ സ്നേ​​​ഹി​​​ക്കു​​​ക​​​യും അ​​​തു പ്ര​​​ക​​​ട​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു ജ​​​ന​​​മാ​​​ണി​​​തെ​​​ന്നും പ​​​റ​​​ഞ്ഞു.

സ്പെ​​​യി​​​നി​​​ലെ സ​​​ഭാ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​തി​​​നെ വ​​​ള​​​ർ​​​ത്തു​​​ന്ന കു​​​രി​​​ശി​​​ന്‍റെ വി​​​ശു​​​ദ്ധ യോ​​​ഹ​​​ന്നാ​​​ൻ, ആ​​​വി​​​ല​​​യി​​​ലെ വി​​​ശു​​​ദ്ധ അ​​​മ്മ​​​ത്രേ​​​സ്യ എ​​​ന്നി​​​വ​​​രെ മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

Tags : world crying peace Pope Leo XIV

Recent News

Corehub Up