റമള്ള: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേനയുടെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു. ഹെബ്രോണിനു തെക്ക് ടെൽ റുമെയ്ദയിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ ശിശുവിന്റെ മാതാപിതാക്കൾക്കു പരിക്കേറ്റു.
കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വേഗം കൂട്ടി സൈന്യത്തിനു നേർക്കു വന്നപ്പോൾ വെടിയുതിർക്കേണ്ടിവന്നുവെന്നാണ് ഇസ്രയേൽ അറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.
എന്നാൽ, ഇസ്രേലി സൈനികരെ കണ്ടപ്പോൾ വാഹനം നിർത്തിയെന്നും അപ്പോഴാണ് വെടിവയ്പുണ്ടായതെന്നും കൊല്ലപ്പെട്ട ശിശുവിന്റെ അമ്മൂമ്മ പറഞ്ഞു.
Tags : shot dead baby Israeli forces West Bank