ബെയ്റൂട്ട്: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ലബനീസ് സേനയിലെ ഉന്നത ഓഫീസർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു.
തെക്കൻ ലബനനിലുണ്ടായ സംഭവത്തിൽ ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ, ഭടൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ലബനീസ് സായുധസേന അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു.
മേഖലയിൽ ഹിസ്ബുള്ള ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. മൂന്നു ലബനീസ് സൈനികർ വാഹനത്തിലുണ്ടായിരുന്ന കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള സംഘർഷത്തിൽ ലബനീസ് സേന പങ്കാളിയല്ല. കഴിഞ്ഞദിവസം അമേരിക്കയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ലബനനും ഇസ്രയേലും വെടിനിർത്തൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു.
Tags : Lebanese brigadier killed Israeli attack