Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brigadier

ഇസ്രേലി ആക്രമണത്തിൽ ലബനീസ് ബ്രിഗേഡിയർ കൊല്ലപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന​​​യി​​​ലെ ഉ​​​ന്ന​​​ത ഓ​​​ഫീ​​​സ​​​ർ അ​​​ട​​​ക്കം മൂ​​​ന്നു പേ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ, ക്യാ​​​പ്റ്റ​​​ൻ, ഭ​​​ട​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ല​​​ബ​​​നീ​​​സ് സാ​​​യു​​​ധ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

മേ​​​ഖ​​​ല​​​യി​​​ൽ ഹി​​​സ്ബു​​​ള്ള ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു ല​​​ബ​​​നീ​​​സ് സൈ​​​നി​​​ക​​​ർ വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ കാ​​​ര്യം ഇ​​​സ്രേ​​​ലി സേ​​​ന സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന പ​​​ങ്കാ​​​ളി​​​യ​​​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ ല​ബ​ന​നും ഇ​സ്ര​യേ​ലും വെ​ടി​നി​ർ​ത്ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up