x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കണം: കത്തോലിക്ക കോൺഗ്രസ്‌


Published: June 7, 2026 01:01 AM IST | Updated: June 7, 2026 01:01 AM IST

കൊ​​​ച്ചി: ​​​ക്രൈ​​​സ്ത​​​വ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച ജ​​​സ്റ്റീ​​​സ്‌ ജെ. ​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ കേ​​​ന്ദ്ര സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മു​​​ൻ​​​ഗ​​​ണ​​​നാ ​​​ക്ര​​​മ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തി​​​ന് സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്ത​​​ണം. സ​​​മി​​​തി സ​​​മു​​​ദാ​​​യ​​​നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ക്ക​​​ണം.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും ശേ​​​ഷം ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് നി​​​ര​​​വ​​​ധി സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കും സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കും ശേ​​​ഷ​​​മാ​​​ണു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ല്ലാ​​​വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ​​​ക്കും നീ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ട​​​മ​​​യു​​​ണ്ട്. ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ജീ​​​വി​​​ത​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​റ​​​ന്നു​​​കാ​​​ണി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് -​​​ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കുട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, രാ​​​ജേ​​​ഷ് ജോ​​​ൺ, തോ​​​മ​​​സ് ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : J.B. Koshy Commission report implemented Catholic Congress

Recent News

Corehub Up