x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ അഭിഭാഷകൻ ആര്? ക​​​ണ്ടെ​​​ത്താ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്


Published: June 7, 2026 02:27 AM IST | Updated: June 7, 2026 02:27 AM IST

കൊ​​​ച്ചി: കു​​​ട്ടി​​​യു​​​ടെ ക​​​സ്റ്റ​​​ഡി സം​​​ബ​​​ന്ധി​​​ച്ചു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള കേ​​​സി​​​നു സാ​​​ക്ഷ്യംവ​​​ഹി​​​ച്ച്, കോ​​​ട​​​തി​​​മു​​​റി​​​യി​​​ലി​​​രു​​​ന്ന ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ അ​​​രി​​​കി​​​ലെ​​​ത്തി സ​​​ന്ദേ​​​ശം കൈ​​​മാ​​​റി​​​യ അ​​​ജ്ഞാ​​​ത​​​നാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

ആ​​​രോ​​​ടൊ​​​പ്പം പോ​​​കാ​​​നാ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ചോ​​​ദി​​​ച്ച​​​റി​​​യാ​​​നാ​​​യി കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം അ​​​മ്മ കു​​​ട്ടി​​​യെ കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ച്ഛ​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്ന കു​​​ട്ടി രാ​​​വി​​​ലെ കോ​​​ട​​​തി​​​ഹാ​​​ളി​​​ല്‍ ഹാ​​​ജ​​​രാ​​​യ​​​പ്പോ​​​ള്‍ സ​​​ന്തോ​​​ഷ​​​വാ​​​നാ​​​യി​​​രു​​​ന്നു. ചേം​​​ബ​​​റി​​​ല്‍വ​​​ച്ച് കു​​​ട്ടി​​​യോ​​​ടു മാ​​​ത്രം സം​​​സാ​​​രി​​​ക്കാ​​​ന്‍വേ​​​ണ്ടി അ​​​മ്മ​​​യോ​​​ട് പു​​​റ​​​ത്തു​​​നി​​​ല്‍ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച​​​പ്പോ​​​ള്‍ കു​​​ട്ടി​​​ക്ക് പ​​​രി​​​ഭ്രാ​​​ന്തി​​​യാ​​​യി. വി​​​വ​​​രം തി​​​ര​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണു കോ​​​ട​​​തി​​​ഹാ​​​ളി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യോ​​​ടൊ​​​പ്പം ഇ​​​രി​​​ക്കു​​​മ്പോ​​​ള്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ സ​​​ന്ദേ​​​ശം ന​​​ല്‍കി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​ത്.

അ​​​ച്ഛ​​​ന്‍ പു​​​റ​​​ത്ത് കാ​​​ത്തു​​​നി​​​ല്‍പ്പു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ച് അ​​​യാ​​​ള്‍ ഉ​​​ട​​​ന്‍ പു​​​റ​​​ത്തേ​​​ക്കു പോ​​​യെ​​​ന്നും അ​​​റി​​​യി​​​ച്ചു. ഭ​​​യ​​​ന്നു​​​പോ​​​യ കു​​​ട്ടി​​​യോ​​​ട് ആ​​​രോ​​​ടൊ​​​പ്പം പോ​​​കാ​​​നാ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്നു ചോ​​​ദി​​​ച്ച​​​റി​​​യാ​​​ന്‍ കോ​​​ട​​​തി​​​ക്കു സാ​​​ധി​​​ച്ചി​​​ല്ല.

അ​​​ച്ഛ​​​നോ​​​ടു കോ​​​ട​​​തി​​​യി​​​ല്‍ വ​​​ര​​​രു​​​തെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ച്ഛ​​​ൻ കോ​​​ട​​​തി​​​പ​​​രി​​​സ​​​ര​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പി​​​ന്നീ​​​ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നാ​​​യി കോ​​​ട​​​തി​​​യി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ല്ല.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ നി​​​ഷ ബാ​​​ബു, ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ ര​​​ജി​​​സ്ട്രി​​​യോ​​​ട് ഉ​​​ത്ത​​​ര​​​വിട്ടു.

ഹൈക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ബാ​​​ര്‍ കൗ​​​ണ്‍സി​​​ല്‍ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ട് മീ​​​ഡി​​​യേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു. വി​​​ഷ​​​യം 19 ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Who is that lawyer? Court order find out

Recent News

Corehub Up