പാലാ: വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ അസാധാരണമായി വളര്‍ന്ന എട്ട് ഫൈബ്രോയ്ഡുകള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.
കോട്ടയം സ്വദേശിനിയായ 46കാരിയുടെ ഗര്‍ഭാശയത്തിലായിരുന്നു എട്ട് ഫൈബ്രോയ്ഡുകള്‍ ഒരുമിച്ചു കണ്ടെത്തിയത്. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മയെവിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണിതു കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഹൃദ്രോഗത്തെ തുടര്ന്ന്ആന്ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന രോഗിക്ക് അമിതവണ്ണവുംഉണ്ടായിരുന്നതിനാല് ശസ്ത്രക്രിയ കൂടുതല്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു. വയറിന്റെ ഭാഗത്ത് മുഴകളുടെ വളര്‍ച്ച വ്യക്തമായി തിരിച്ചറിയാനാകാത്ത സാഹചര്യവും ഉണ്ടായിരുന്നു.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്ട്രെറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലാ ഫൈബ്രോയ്ഡുകളും പൂര്‍ണമായും നീക്കം ചെയ്തു.
ഇവയുടെ ആകെ ഭാരം മൂന്ന് കിലോഗ്രാമിലധികം ഉണ്ടായിരുന്നു.
Tags : Mar Sleeva Medicity uterus Eight fibroids