x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ധുനി​യ​മ​ന​ത്തി​ൽ വി​മ​ർ​ശ​നം; നിലപാട് വിശദീകരിച്ച് സ​ണ്ണി ജോ​സ​ഫ്


Published: June 7, 2026 01:31 AM IST | Updated: June 7, 2026 01:32 AM IST

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ബ​​​​​ന്ധുനി​​​​​യ​​​​​മ​​​​​ന​​​​​ത്തെ വീ​​​​​ണ്ടും ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ച്ച് മ​​​​​ന്ത്രി സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ്. ബ​​​​​ന്ധു​​​​​വെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല​​​​​ല്ല അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​മ​​​​​ന​​​​​മെ​​​​​ന്നും വൈ​​​​​ദ്യു​​​​​തി മ​​​​​ന്ത്രി എ​​​​​ന്ന​​​​നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ത​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം കു​​​​​റ്റ​​​​​മ​​​​​റ്റ​​​​​താ​​​​​കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​വി​​​​​ശ്വാ​​​​​സ്യ​​​​​ത​​​​​യു​​​​​ള്ള ഒ​​​​​രാ​​​​​ളാ​​​​​യ​​​​​തു​​​​കൊ​​​​​ണ്ടാ​​​​​ണ് ബെ​​​​​ന്നി തോ​​​​​മ​​​​​സി​​​​​നെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നും സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് പ​​​​​റ​​​​​ഞ്ഞു.

കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റും വൈ​​​​​ദ്യു​​​​​തി മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് ത​​​​​ന്‍റെ അ​​​​​ളി​​​​​യ​​​​​നെ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ പ്രൈ​​​​​വ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ കെ​​​​​പി​​​​​സി​​​​​സി ഭാ​​​​​ര​​​​​വാ​​​​​ഹി യോ​​​​​ഗ​​​​​ത്തി​​​​​ൽ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു.

ക​​​​​രു​​​​​ത​​​​​ലോ​​​​​ടു​​​​​കൂ​​​​​ടി വേ​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ നീ​​​​​ങ്ങേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വ​​​​​ലി​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നും വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നും ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും ഭാ​​​​​ര​​​​​വാ​​​​​ഹി യോ​​​​​ഗ​​​​​ത്തി​​​​​ൽ പേ​​​​​രെ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യാ​​​​​തെ കെ​​​​​പി​​​​​സി​​​​​സി മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എം. ഹ​​​​​സ​​​​​ൻ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു.

ത​​​​​ന്‍റെ മു​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഏ​​​​​ജ​​​​​ന്‍റാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച ന​​​​​ല്ല സ്വ​​​​​ഭാ​​​​​വ​​​​​ശു​​​​​ദ്ധി​​​​​യു​​​​​ള്ള, രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ ന​​​​​ല്ല ട്രാ​​​​​ക്ക് റി​​​​ക്കാ​​​​ർ​​​​​ഡു​​​​​ള്ള, വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ന്നും വ​​​​​ഴി​​​​​കൊ​​​​​ടു​​​​​ക്കാ​​​​​ത്ത ക​​​​​ഴി​​​​​വും ബു​​​​​ദ്ധി​​​​​യു​​​​​മു​​​​​ള്ള, ത​​​​​നി​​​​​ക്കു​​​​കൂ​​​​​ടി സ്വീ​​​​​കാ​​​​​ര്യ​​​​​നാ​​​​​യ ആ​​​​​ളെ​​​​​യാ​​​​​ണു പേ​​​​​ഴ്സ​​​​​ണ​​​​​ൽ സ്റ്റാ​​​​​ഫി​​​​​ൽ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ണ്ണി ജോ​​​​​സ​​​​​ഫി​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി.

പേ​​​​​ഴ്സ​​​​​ണ​​​​​ൽ സ്റ്റാ​​​​​ഫി​​​​​ൽ ആ​​​​​രെ നി​​​​​യ​​​​​മി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മ​​​​​ന്ത്രി​​​​​യാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​ത്. പേ​​​​​ഴ്സ​​​​​ണ​​​​​ൽ സ്റ്റാ​​​​​ഫ് നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​ക യോ​​​​​ഗ്യ​​​​​താ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​മോ അ​​​​​യോ​​​​​ഗ്യ​​​​​താ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​മോ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി എ​​​​​വി​​​​​ടെ​​​​​യും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.

പ​​​​​കു​​​​​തി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ​​​​നി​​​​​ന്നു ഡെപ്യൂ​​​​​ട്ടേ​​​​​ഷ​​​​​നി​​​​​ലാ​​​​​യി​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ബ​​​​​ന്ധ​​​​​ന​​​​​യാ​​​​​ണു​​​​​ള്ള​​​​​ത്. അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ച് ടെ​​​​​സ്റ്റും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വും ന​​​​​ട​​​​​ത്തി റാ​​​​​ങ്ക് ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്ന നി​​​​​യ​​​​​മ​​​​​ന​​​​​മ​​​​​ല്ലി​​​​​ത്. അ​​​​​ത​​​​​ത് മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ ഓ​​​​​ഫീ​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​യെ​​​​​യാ​​​​​ണ് സ്റ്റാ​​​​​ഫാ​​​​​യി നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​തേ​​​​​പ്പ​​​​​റ്റി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ആ​​​​​രും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​ല്ല. കെ​​​​​പി​​​​​സി​​​​​സി​​​​​യി​​​​​ൽ ഒ​​​​​രു വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വും ന​​​​​ട​​​​​ക്കാ​​​​​ത്ത വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​മെ​​​​​ന്ന് ചി​​​​​ല മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ വാ​​​​​ർ​​​​​ത്ത കൊ​​​​​ടു​​​​​ത്തു. നി​​​​​യ​​​​​മ​​​​​ന​​​​​കാ​​​​​ര്യ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ഒ​​​​​ന്നും പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

ഇ.​​​​​പി.​​​​​ ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ​​​​​യും കെ.​​​​​ടി. ജ​​​​​ലീ​​​​​ലി​​​​​ന്‍റെ​​​​​യും ബ​​​​​ന്ധു​​​​​നി​​​​​യ​​​​​മ​​​​​നം ഇ​​​​​തു​​​​​മാ​​​​​യി കൂ​​​​​ട്ടി​​​​​ക്കു​​​​​ഴ​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. മെ​​​​​റി​​​​​റ്റ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു​​​​​ള്ള നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് അ​​​​​തു തെ​​​​​റ്റാ​​​​​യ​​​​​ത്. അ​​​​​വ​​​​​ർ മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴി​​​​​ലു​​​​​ള്ള കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്ത​​​​​രം നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് അ​​​​​തു വി​​​​​മ​​​​​ർ​​​​​ശി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

പി.​​​​​കെ. ​​​​​ശ്രീ​​​​​മ​​​​​തി​​​​​യു​​​​​ടെ ബ​​​​​ന്ധു​​​​​നി​​​​​യ​​​​​മ​​​​​നം രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​യോ​​​​​ഗ്യ​​​​​ത നോ​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​രു​​​​​ടെ പാ​​​​​ർ​​​​​ട്ടി​​​​​ക്കാ​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​ണ് അ​​​​​തു പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​തെ​​​​​ന്നും സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് ചൂണ്ടിക്കാട്ടി.

എ​​​​​സ്എ​​​​​ൻ​​​​​ഡി​​​​​പി യോ​​​​​ഗം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി വെ​​​​​ള്ളാ​​​​​പ്പ​​​​​ള്ളി ന​​​​​ടേ​​​​​ശ​​​​​നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച മ​​​​​ന്ത്രി ബി​​​​​ന്ദു​ കൃ​​​​​ഷ്ണ​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്കെ​​​​​തി​​​​​രേ​​​​​യും വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​മു​​​​​യ​​​​​ർ​​​​​ന്നു. ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ കാ​​​​​ണാ​​​​​ൻ പോ​​​​​യ​​​​ശേ​​​​​ഷം തി​​​​​രി​​​​​ച്ച് ഡി​​​​​സി​​​​​സി​​​​​യെ​​​​ക്കൂ​​​​ടി ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ചാ​​​​​ൽ ന​​​​​ല്ല​​​​​താ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് മ​​​​​ന്ത്രി​​​​​യു​​​​​ടെ പേ​​​​​രെ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യാ​​​​​തെ​ ചി​​​​ല​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ്ഥാ​നം ഒ​ഴി​യു​ന്ന കാ​ര്യം അ​റി​യി​ച്ച് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം ഒ​​​​ഴി​​​​യാ​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി സ​​​​ണ്ണി ജോ​​​​സ​​​​ഫ് കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി യോ​​​​ഗ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ന്ത്രി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം ഒ​​​​ഴി​​​​യാ​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത​​​​യും അ​​​​റി​​​​യി​​​​ച്ചു.

Tags : Criticism Sunny Joseph bond relationship

Recent News

Corehub Up