x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി മാ​ർ​ച്ച് ന​ട​ത്തി


Published: June 7, 2026 07:53 AM IST | Updated: June 7, 2026 07:53 AM IST

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളെ 2026 -27 അ​ഡ്മി​ഷ​ൻ പ്രോ​സ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലും പു​തി​യ കോ​ഴ്‌​സു​ക​ൾ ന​ല്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് സെ​ൽ​ഫ് ഫൈ​നാ​ൻ​സിം​ഗ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, കോ -​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റ് ക​ൺ​സോ​ർ​ഷ്യം, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജ് ടീ​ക്കേ​സ് അ​സോ​സി​യേ​ഷ​ൻ സം​യു​ക്ത സ​മ​ര സ​മി​തി യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. വി.​കെ. സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​യു​ക്ത സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി. കൃ​ഷ്ണ കു​മാ​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, ഡോ. ​അ​ബ്ദു​ൾ വ​ഹാ​ബ്, കെ. ​സ​ജു ജോ​സ്, ഫാ. ​ജോ​യ് ഉ​ള്ള​ത്തി​ൽ, ഐ.​വി. നാ​രാ​യ​ണ​ൻ, കെ.​പി. അ​ബ്ദു​ൾ അ​സീ​സ്, ഷീ​ന ചെ​ണ്ട​യാ​ട്, ഗോ​വി​ന്ദ​ൻ, വി.​എ​ൻ. മ​നോ​ജ്, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, എം.​വി. ന​വാ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​തു​ൽ, അ​ഡ്വ. യൂ​ന​സ്, പാ​യം വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മാ​പി​ച്ചു.

 

Tags : nattu vishesham Self-financing College Management

Recent News

Corehub Up