കണ്ണൂർ: സർവകലാശാല സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളെ 2026 -27 അഡ്മിഷൻ പ്രോസസിൽ നിന്ന് ഒഴിവാക്കിയതിലും പുതിയ കോഴ്സുകൾ നല്കാത്തതിലും പ്രതിഷേധിച്ച് സെൽഫ് ഫൈനാൻസിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ, കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് കൺസോർഷ്യം, സെൽഫ് ഫിനാൻസിംഗ് കോളജ് ടീക്കേസ് അസോസിയേഷൻ സംയുക്ത സമര സമിതി യൂണിവേഴ്സിറ്റിയിലേക്കു മാർച്ച് നടത്തി. വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംയുക്ത സമരസമിതി ജനറൽ കൺവീനർ എം.പി.എ. റഹീം അധ്യക്ഷത വഹിച്ചു. ഇ.പി. കൃഷ്ണ കുമാർ, സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, ഡോ. അബ്ദുൾ വഹാബ്, കെ. സജു ജോസ്, ഫാ. ജോയ് ഉള്ളത്തിൽ, ഐ.വി. നാരായണൻ, കെ.പി. അബ്ദുൾ അസീസ്, ഷീന ചെണ്ടയാട്, ഗോവിന്ദൻ, വി.എൻ. മനോജ്, ഡോ. ഷാഹുൽ ഹമീദ്, എം.വി. നവാസ്, വിദ്യാർഥി പ്രതിനിധികളായ അതുൽ, അഡ്വ. യൂനസ്, പായം വിജയൻ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം യൂണിവേഴ്സിറ്റിയിൽ സമാപിച്ചു.