ന്യൂമാന്‍ കോളജില്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറം ഉദ്ഘാടനം
തൊടുപുഴ: ന്യൂമാന്‍ കോളജിലെ സ്വാശ്രയ വിഭാഗമായ ന്യൂമാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറത്തിന്റെ 2026-27 വര്‍ഷത്തെ ഉദ്ഘാടനം നടത്തി. കോളജ് പൂര്‍വവിദ്യാര്‍ഥിയും ദ കേക്ക് സ്മിത്ത് കേക്ക് ഷോപ്പ് സംരംഭകയുമായ റ്റീനു മാത്യു ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. അലന് അലക്സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, മേജര്‍ പ്രജീഷ് സി. മാത്യു, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എംജി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയ ആനന്ദ് എസ്.ചുണ്ടാട്ട്, ജെ. നന്ദകിഷോര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിഎംഎ ഹോള്‍ഡറും പൂര്‍വവിദ്യാര്‍ഥിയുമായ ആഷ്ലി അജി കോളജ് അനുഭവങ്ങളും തൊഴില്‍രംഗത്തെ വിജയമന്ത്രവും പങ്കുവച്ചു.
പരിപാടിയുടെ ഭാഗമായി ദ കേക്ക് സ്മിത്ത് കേക്ക് ഷോപ്പും ന്യൂമാന്‍ സെല്‍ഫ് ഫിനാന്‍സിംഗ് ഫോറവും സംയുക്തമായി കേക്കുമേളയും സംഘടിപ്പിച്ചു.