Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-Financing

Idukki

ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഫോ​റം ഉ​ദ്ഘാ​ട​നം

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജി​ലെ സ്വാ​ശ്ര​യ വി​ഭാ​ഗ​മാ​യ ന്യൂ​മാ​ന്‍ സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഫോ​റ​ത്തി​ന്‍റെ 2026-27 വ​ര്‍​ഷ​ത്തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും ദ ​കേ​ക്ക് സ്മി​ത്ത് കേ​ക്ക് ഷോ​പ്പ് സം​രം​ഭ​ക​യു​മാ​യ റ്റീ​നു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ഡോ. ജെ​ന്നി കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​അ​ല​ന്‍ അ​ല​ക്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, മേ​ജ​ര്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, വ​കു​പ്പ് മേ​ധാ​വി ശോ​ഭ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് നേ​ടി​യ ആ​ന​ന്ദ് എ​സ്.​ചു​ണ്ടാ​ട്ട്, ജെ. ​ന​ന്ദ​കി​ഷോ​ര്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സി​എം​എ ഹോ​ള്‍​ഡ​റും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ ആ​ഷ്‌​ലി അ​ജി കോ​ള​ജ് അ​നു​ഭ​വ​ങ്ങ​ളും തൊ​ഴി​ല്‍​രം​ഗ​ത്തെ വി​ജ​യ​മ​ന്ത്ര​വും പ​ങ്കു​വ​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദ ​കേ​ക്ക് സ്മി​ത്ത് കേ​ക്ക് ഷോ​പ്പും ന്യൂ​മാ​ന്‍ സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഫോ​റ​വും സം​യു​ക്ത​മാ​യി കേ​ക്കു​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up