x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍; ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും

വെബ് ഡെസ്ക്
Published: July 23, 2026 01:50 AM IST | Updated: July 23, 2026 01:50 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ -തൃ​ശൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന തോം​സ​ണ്‍ ബ​സി​ന്‍റെ ഡ്രൈ​വ​റാ​യ ക​ണി​മം​ഗ​ലം വി​ല്ലേ​ജ് പ​ന​മു​ക്ക് റൈ​സ് മി​ല്‍ സ​മീ​പം കു​രു​തു​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ സി​ജി​ത്ത് (37)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.05ന് ​ആ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍​നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന തോം​സ​ണ്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് പ​ക​രം യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു കേ​സെടുത്തു. ഇയാളുടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ ടി. ​ദി​ലീ​ഷ്, എ​സ്ഐ എം.​എ​ന്‍. മ​നോ​ജ്, ജി​എ​സ്‌​ഐ മു​ഹ​മ്മ​ദ് റാ​ഷി, സി​പി​ഒ ജോ​വി​ന്‍ ജോ​യ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സിജിത്തി നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up