പത്തിലകളുമായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍.
പുല്‍പ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂളില്‍ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ ആരോഗ്യം പച്ചിലയിലൂടെ എന്ന സന്ദേശവുമായി "പത്തിലകള്‍’ ശേഖരിച്ച് ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പി. കര്‍ക്കടകത്തില്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന പത്ത് ഔഷധസസ്യങ്ങളുടെ ഇലകളാണ് "പത്തിലകള്‍’. ഹെഡ്മാസ്റ്റര് സജിന്‍ പത്തില വിളമ്പ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരായ ലിഷ ഫ്രാന്‍സിസ്, മെല്‍ബി സി. സാംസണ്, കാതറിന് റോണി എന്നിവര്‍ നേതൃത്വം നല്കി.