x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ബ​ഹ​ളം

വെബ് ഡെസ്ക്
Published: July 23, 2026 01:52 AM IST | Updated: July 23, 2026 01:52 AM IST

ടി.​എ​സ്. സ​ജീ​വ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു പ്ര​തി​പ​ക്ഷ ബ​ഹ​ളം. ചെ​യ​ർ​പേ​ഴ്സ​ൺ യോ​ഗം പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ ബി​ജെ​പി അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭാ​മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ ധ​ർ​ണ​ന​ട​ത്തി.

അ​ഴി​മ​തി​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​എ​സ്. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം​ന​ൽ​കി. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം​ന​മ്പ​ർ സി​ഡി​എ​സി​ൽ സാ​മ്പ​ത്തി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് യോ​ഗം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. അ​ജ​ൻ​ഡ ച​ർ​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ച്ച​ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ണി പീ​താം​ബ​ര​ൻ അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം ഭ​ര​ണ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ലും ബ​ഹ​ള​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. 2025-26 ലെ ​സി​ഡി​എ​സ് ഓ​ഡി​റ്റ് ഇ​നി​യും പു​റ​ത്തു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ​വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Kodungallur Nagar Sabha

Recent News

Corehub Up