x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുചോ​ല​ക​ളിലെ വെള്ളം വാഴാനിയിലേക്ക്

വെബ് ഡെസ്ക്
Published: July 23, 2026 01:54 AM IST | Updated: July 23, 2026 01:54 AM IST

പ്ര​ധാ​ന ചോ​ല​ക​ൾ തു​റ​ന്നു വി​ടാ​ൻ ഉ​ൾവ​ന​ത്തി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ.

പു​ന്നം​പ​റ​മ്പ്: കാ​ല​വ​ർ​ഷം ശ​ക്തിപ്രാ​പി​ച്ചി​ട്ടും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വാ​ഴാ​നി ഡാ​മി​ൽ വെ​ള്ളം എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​റി​ഗേ​ഷ​ന്‍റെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഴാ​നി വ​ന​ത്തി​ലെ​ത്തി പ്ര​ധാ​ന ചോ​ല​ക​ൾ ഡാ​മി​ലേ​ക്ക് തു​റ​ന്നു വി​ട്ടു.​ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ​ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഡാ​മി​ന്‍റെ 10 കി​ലോ​മീ​റ്റ​ർ ഉ​ൾ​വ​ന​ത്തി​ലെ​ത്തി ഡാ​മി​ലേ​ക്ക് പ്ര​ധാ​ന​മാ​യും വെ​ള്ളം എ​ത്തു​ന്ന ക​ക്കു​ചോ​ല ഉ​ൾ​പ്പ​ടെ​യു​ള്ള ചോ​ല​ക​ൾ തു​റ​ന്നു വി​ട്ട​ത്.​ ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ദ്ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കും.​

വേ​ന​ൽ​കാ​ല​ത്ത് ഡാ​മി​നെ ആ​ശ്ര​യി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​ക്കാ​റു​ള്ള​ത്.​ കൂ​ടാ​തെ​ ഏ​ക്കർ ക​ണ​ക്കി​നു കൃഷി​യി​ട​ങ്ങ​ളും ഈ​ ഡാ​മി​ലെ വെ​ള്ള​ത്തെയാ​ണ് ആ​ശ്ര​യി​ക്കാ​റു​ള്ള​ത്.​ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​സി.​എ​ൻജിനി​യ​ർ പി.എ​സ്. സാ​ൽ​വി​ൻ, ഓ​വ​ർ​സി​യ​ർ വി​വേ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇതിൽ പങ്കെടുത്തത്. ഡാ​മി​ന്‍റെ ജ​ല​സം​ഭ​ര​ണ​ശേ​ഷി 62.48 മീ​റ്റ​ർ ആ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 51.14 മീ​റ്റ​ർ​ മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഡാം ​തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ൾ ഇ​ല്ലെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Water

Recent News

Corehub Up