x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​ർ മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി


Published: June 7, 2026 07:58 AM IST | Updated: June 7, 2026 07:58 AM IST

ക​ണ്ണൂ​ർ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച മാ​നേ​ജ​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ക​ര​ട് ലി​സ്റ്റ് പി​ൻ​വ​ലി​ക്കു​ക, അ​ന​ധി​കൃ​ത​മാ​യി ക​ര​ട് ലി​സ്റ്റി​ൽ തി​രു​കി​ക്ക​യ​റ്റി​യ​വ​രെ ഒ​ഴി​വാ​ക്കു​ക, പി​എ​സ്‌​സി നി​യ​മ​നം ന​ട​ത്തേ​ണ്ട ത​സ്തി​ക​ളി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്എ​ഫ്ഇ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു), കെ​എ​സ്എ​ഫ്ഇ ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ മേ​ഖ​ലാ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

മാ​ർ​ച്ചി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​മ്യ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ബി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ഖ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എ​ച്ച്ഒ, ആ​ർ​ഒ​യി​ലേ​ക്ക് ന​ട​ത്തു​ന്ന കൂ​ട്ട​സ്ഥ​ലം മാ​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ റീ-​ഇം​ബേ​ഴ്സ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ൾ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ക, ഹെ​ഡ് ഓ​ഫീ​സ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൻ മേ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ മേ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ചു.

ഓ​ഫീ​സേ​ഴ്സ് യു​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​നി​ത സ​ബ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. സു​മ, കെ​എ​സ്എ​ഫ്ഇ​എ​സ്എ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി നി​ഥി​ൻ, കെ​എ​സ്എ​ഫ്ഇ​ഒ​യു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​രാ​ജ​ൻ, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. പ​ദ്മ​ജ, കെ​എ​സ്എ​ഫ്ഇ​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ര​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham KSFE employees march

Recent News

Corehub Up