പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാവസായിക അളവിൽ എംഡിഎംഎ പിടികൂടി. പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി എ.കെ. ഗഫൂറിനെ (47) പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 337.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സബ് ഇൻസ്പെക്ടർ വി.പി. മുഹമ്മദ് ഷജീറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രശോഭ്, എഎസ്ഐ ബൈജു, സിപിഒ ഷിനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags : nattu vishesham 337.74 grams MDMA seized