x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ കോ​ട​തി മാ​റ്റ ഹ​ർ​ജി ത​ള്ളി


Published: June 7, 2026 07:51 AM IST | Updated: June 7, 2026 07:51 AM IST

ത​ല​ശേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബി​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം ഹ​ർ​ജി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം ഹ​ർ​ജി​യി​ൽ വാ​ദം കേ​ട്ട കോ​ട​തി ഇ​ന്ന​ലെ​യാ​ണ് ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു​ള്ള വി​ധി പ​റ​ഞ്ഞ​ത്.

ആ​ദ്യ ത​വ​ണ പ്ര​തി​ഭാ​ഗം സ​മ​ർ​പ്പി​ച്ച കോ​ട​തി മാ​റ്റ ഹ​ർ​ജി​യും കോ​ട​തി ത​ള്ളി​യി​രു​ന്നു. സു​പ്രീം കോ​ട​തി റൂ​ളിം​ഗ് പ്ര​കാ​രം പ്ര​തി​ക​ൾ സ​ർ​പ്പി​ക്കേ​ണ്ട സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു ഈ ​ഹ​ർ​ജി ത​ള്ളി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ത്യ​വാം​ഗ്‌​മൂ​ല​മു​ൾ​പ്പ​ടെ​യു​ള്ള ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​തും ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഇ​താ​ണ് ഇ​ന്ന​ലെ ത​ള്ളി​യ​ത്.. ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ൾ​പ്പ​ടെ 17 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

Tags : nattu vishesham Shuhaib murder case

Recent News

Corehub Up