കോൽക്കത്ത: പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരേ 2019 ൽ പശ്ചിമബംഗാളിൽ നടന്ന പ്രക്ഷോഭത്തിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ തീരുമാനം. പ്രക്ഷോഭത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കൾക്കു നാശനഷ്ടം സംഭവിച്ചതിലേ മുഴുവൻ പരാതികളും പരിശോധിക്കണമെന്നു മുഖ്യമന്ത്രി സുവേന്ദു അധികാരി ഡിജിപി സിദ്ധനാഥ് ഗുപ്തയ്ക്കു നിർദേശം നൽകി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബറിൽ നിയമത്തിനെതിരേ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ അതിശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്, പ്രത്യേകിച്ചും മുർഷിദാബാദ്, ഹൗറ ജില്ലകളിൽ.
Tags : CAA protests Bengal government investigate violence