Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protests

പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​ൻ വിഭജനം: പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു

കോ​​​​​ഴി​​​​​ക്കോ​​​​​ട്/ പാ​​​​​ല​​​​​ക്കാ​​​​​ട്: പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ന്‍ വെ​​​​​ട്ടി​​​​​മു​​​​​റി​​​​​ച്ച് മം​​​​​ഗ​​​​​ളൂ​​​​​രു മേ​​​​​ഖ​​​​​ല മൈ​​​​​സൂ​​​​​രു ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​ഷേ​​​​​ധം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്നു. പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട വ​​​​​രു​​​​​മാ​​​​​ന സ്രോ​​​​​ത​​​​​സ്‌ മം​​​​​ഗ​​​​​ളൂ​​​​​രു മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണ്. മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ വേ​​​​​ർ​​​​​പെ​​​​​ടു​​​​​ത്തി പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​നെ ലാ​​​​​ഭ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​നീ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണു​​​​​ വി​​​​​ഭ​​​​​ജ​​​​​ന​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​ക്ഷേ​​​​​പം.

വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള എം​​​​​പി​​​​​മാ​​​​​രും വി​​​​​വി​​​​​ധ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ അ​​​​​ലം​​​​​ഭാ​​​​​വം വെ​​​​​ടി​​​​​ഞ്ഞ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി നി​​​​​ല്‍​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഓ​​​​​ൾ ഇ​​​​​ന്ത്യ റെ​​​​​യി​​​​​ൽ യൂ​​​​​സേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കു​​​​​റ​​​​​ച്ചു​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലെ നാ​​​​​ഗ​​​​​ർ​​​​​കോ​​​​​വി​​​​​ൽ മ​​​​​ധു​​​​​ര ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലേ​​​​​ക്ക് ചേ​​​​​ർ​​​​​ക്കു​​​​​വാ​​​​​ൻ സ​​​​​മ്മ​​​​​ർ​​​​​ദം​​​​​തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ട്. കേ​​​​​ര​​​​​ളം സ​​​​​ത്വ​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഡി​​​​​വി​​​​​ഷ​​​​​ൻ​​​​​ത​​​​​ന്നെ ന​​​​​ഷ്‌​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥി​​​​​തി സം​​​​​ജാ​​​​​ത​​​​​മാ​​​​​കും.

അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ള്ള അ​​​​​ത്യാ​​​​​വ​​​​​ശ്യ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് എ​​​​​മ​​​​​ർ​​​​​ജ​​​​​ൻ​​​​​സി ക്വോ​​​​​ട്ട ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സൗ​​​​​ത്ത് വെ​​​​​സ്റ്റേ​​​​​ൺ (മൈ​​​​​സൂ​​​​​രു) ഡി​​​​​വി​​​​​ഷ​​​​​നെ ആ​​​​​ശ്ര​​​​​യി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു നേ​​​​​ര​​​​​ത്തേ അ​റു​നൂറോ​​​​​ളം കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ട​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ത്ത​​​​​താ​​​​​ണ് സേ​​​​​ലം ഡി​​​​​വി​​​​​ഷ​​​​​ൻ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.
പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി എം​​​​പി​​​​മാ​​​​ർ

മം​​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നെ പാ​​​​​ല​​​​​ക്കാ​​​​​ട് റെ​​​​​യി​​​​​ൽ​​​​​വേ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ ന​​​​​ട​​​​​പ​​​​​ടി പി​​​​​ന്‍​വ​​​​​ലി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​യ ബ​​​​​ഹു​​​​​ജ​​​​​ന​​​​​പ്ര​​​​​ക്ഷോ​​​​​ഭം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് എം.​​​​​കെ. രാ​​​​ഘ​​​​​വ​​​​​ന്‍ എം​​​​​പി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ല്‍​കി.

റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം കേ​​​​​ര​​​​​ള​​​​​ത്തോ​​​​​ടു​​​​​ള്ള ക​​​​​ടു​​​​​ത്ത രാ​​​​​ഷ്‌​​​​​ട്രീ​​​​​യ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യും ദ​​​​​യാ​​​​​വ​​​​​ധ​​​​​ത്തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണെ​​​​​ന്ന് ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ എം​​​​​പി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

പാ​​​​​ല​​​​​ക്കാ​​​​​ട് റെ​​​​​യി​​​​​ൽ​​​​​വേ ഡി​​​​​വി​​​​​ഷ​​​​​ൻ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഡി​​​​​വി​​​​​ഷ​​​​​ൻ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലും ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി കെ​​​​​പി​​​​​സി​​​​​സി ഉ​​​​​ട​​​​​ൻ സ​​​​​മ​​​​​ര​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

കേ​​​​​ന്ദ്ര റെ​​​​​യി​​​​​ൽ​​​​​വേ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ അ​​​​​ന്യാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് കെ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​പി കേ​​​​​ന്ദ്ര റെ​​​​​യി​​​​​ൽ​​​​​വേ മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വി​​​​​നു ക​​​​​ത്ത​​​​​യ​​​​​ച്ചു. പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ൻ ക​​​​​ടു​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​കു​​​​​മെ​​​​​ന്നും നി​​​​​ല​​​​​നി​​​​​ല്പു​​​​​ത​​​​​ന്നെ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

പാ​​​​​ല​​​​​ക്കാ​​​​​ട് റെ​​​​​യി​​​​​ൽ​​​​​വേ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് മം​​​​​ഗ​​​​​ളൂ​​​​​രു മേ​​​​​ഖ​​​​​ല​​​​​യെ വി​​​​​ഭ​​​​​ജി​​​​​ച്ച് മൈ​​​​​സൂ​​​​​രു ഡി​​​​​വി​​​​​ഷ​​​​​ന് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​ത് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ബി​​​​​ജെ​​​​​പി​​​​​യെ പ്രീ​​​​​ണി​​​​​പ്പി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്ന് വി.​​​​​കെ. ശ്രീ​​​​​ക​​​​​ണ്ഠ​​​​​ൻ എം​​​​​പി. പാ​​​​​ല​​​​​ക്കാ​​​​​ട് ഡി​​​​​വി​​​​​ഷ​​​​​ൻ ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​വ​​​​​ശാ​​​​​ലും വി​​​​​ഭ​​​​​ജി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് റെ​​​​​യി​​​​​ൽ​​​​​വേ​​​​​മ​​​​​ന്ത്രി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി​​​​​യി​​​​​ൽ ആ​​​​​രു​​​​​മ​​​​​റി​​​​​യാ​​​​​തെ കൈ​​​​​ക്കൊ​​​​​ണ്ട ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം ക​​​​​ടു​​​​​ത്ത വാ​​​​​ഗ്ദാ​​​​​ന​​​​​ലം​​​​​ഘ​​​​​ന​​​​​വും വ​​​​​ഞ്ച​​​​​ന​​​​​യു​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Leader Page

ദ​​​​ക്ഷിണാഫ്രിക്കയിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം; ആശങ്കകളും വെല്ലുവിളികളും

ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഏ​​​​റ്റ​​​​വും സ​​​​മ്പ​​​​ന്ന​​​​ രാ​​​​ജ്യ​​​​മാ​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും മ​​​​റ്റ് ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ എ​​​​ത്തി​​​​യ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ക്ഷോ​​​​ഭം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ജൂ​​​​ൺ 30ന​​​​കം സ്വ​​​​മേ​​​​ധ​​​​യാ രാ​​​​ജ്യം വി​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി പേ​​​​ർ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി.

രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ഏ​​​​ക​​​​ദേ​​​​ശം 25 ല​​​​ക്ഷം കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രി​​​​ൽ 53,000 പേ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​ല്ലാ വ്യാ​​​​ഴാ​​​​ഴ്ച​​​​യും പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ നി​​​​യ​​​​മം കൈ​​യി​​ലെ​​​​ടു​​​​ത്ത് കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നും ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ (സെ​​​​നോ​​​​ഫോ​​​​ബി​​​​ക്) ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഗ​​​​ണ്യ​​​​മാ​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്നു. വി​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രെ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

ഒ​​​​രു​​​​കാ​​​​ല​​​​ത്ത് പാ​​​​ൻ-​​​​ ആ​​​​ഫ്രി​​​​ക്ക​​​​നി​​​​സ​​​​ത്തി​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ വ​​​​ക്താ​​​​വാ​​​​യി​​​​രു​​​​ന്ന ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ഇ​​​​ന്ന് സ്വ​​​​ന്തം സ​​​​ഹ​​​​ ആ​​​​ഫ്രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യ്ക്കെ​​​​തി​​​​രാ​​​​യ വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യെ​​​​ന്ന​​​​ത് വ​​​​ലി​​​​യ വൈ​​​​രു​​​​ധ്യ​​​​മാ​​​​ണ്.

►പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ

ഈ ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ വെ​​​​റും വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണു​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം എ​​​​ല്ലാ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ശ​​​​രി​​​​യ​​​​ല്ല. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നേ​​​​രി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. യു​​​​വ​​​​ജ​​​​ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, സാ​​​​മ്പ​​​​ത്തി​​​​കമാ​​​​ന്ദ്യം, ക​​​​ടു​​​​ത്ത അ​​​​സ​​​​മ​​​​ത്വം, ദാ​​​​രി​​​​ദ്ര്യം, വൈ​​​​ദ്യു​​​​തി ക്ഷാ​​​​മം, ഭ​​​​വ​​​​ന​​​​പ്ര​​​​ശ്നം, അ​​​​ഴി​​​​മ​​​​തി, ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത അ​സം​തൃ​പ്തി സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു, കു​​​​റ​​​​ഞ്ഞ വേ​​​​ത​​​​ന​​​​ത്തി​​​​ന് ജോ​​​​ലി ചെ​​​​യ്യു​​​​ന്നു, സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ക​​​​ഭാ​​​​രം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു, കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു എ​​​​ന്ന വി​​​​ശ്വാ​​​​സം ശ​​​​ക്തി​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ വി​​​​ക​​​​സി​​​​ത സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ സിം​​​​ബാ​​​​ബ്‌​​​​വെ, മൊ​​​​സാം​​​​ബി​​​​ക്, മ​​​​ലാ​​​​വി, ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ, എ​​​​ത്യോ​​​​പ്യ, സൊ​​​​മാ​​​​ലി​​​​യ, നൈ​​​​ജീ​​​​രി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ആ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​വ​​​​രും രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ എ​​​​ത്തി​​​​യ​​​​വ​​​​രും ഇ​​​​തി​​​​ലു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ അ​​​​തി​​​​ർ​​​​ത്തി നി​​​​യ​​​​ന്ത്ര​​​​ണ​​​​വും കു​​​​ടി​​​​യേ​​​​റ്റ​​​​ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ്പാ​​​​ക്ക​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന്യാ​​​​യ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല.

►നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണം

ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രൊ​​​​റ്റ സം​​​​ഘ​​​​ട​​​​ന​​​​യ​​​​ല്ല. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ദു​​​​ദു​​​​ല (Operation Dudula), മാ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് മാ​​​​ർ​​​​ച്ച് (March and March), യു​​​​ണൈ​​​​റ്റ​​​​ഡ് സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക, പു​​​​ട്ട് സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ​​​​സ് ഫ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ അ​​​​യ​​​​ഞ്ഞ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​സ്ഥാ​​​​നം. അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക, രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ക, തൊ​​​​ഴി​​​​ൽ, പാ​​​​ർ​​​​പ്പി​​​​ടം, ആ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ.

ഈ ​​​​ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും ഒ​​​​രു പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര രാ​​​​ഷ്‌​​ട്ര​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ്. എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​വ​​​​ഹി​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് പ്ര​​​​ശ്നം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്. തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക, ക​​​​ട​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക, വി​​​​ദേ​​​​ശി​​​​ക​​​​ളെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​ഠി​​​​ന​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന രൂ​​​​പംകൊ​​​​ണ്ട​​​​ത്. അ​​​​തി​​​​നാ​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ഴും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

►വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളും

കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് ഗ​​​​ണ്യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​രെ മാ​​​​ത്രം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ​​​​യും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും ഭ​​​​യ​​​​ത്തി​​​​ന്‍റെ​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ​​യും ഇ​​​​ര​​​​ക​​​​ളാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​വ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്നി​​​​ല്ല. വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​കാ​​​​ല​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് അ​​​​ഭ​​​​യ​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കി​​​​യ നി​​​​ര​​​​വ​​​​ധി ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ന് ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ഈ ​​​​പ്ര​​​​ക്ഷോ​​​​ഭം പാ​​​​ൻ-​​​​ആ​​​​ഫ്രി​​​​ക്ക​​​​ൻ ഐ​​​​ക്യ​​​​ത്തി​​​​നും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​തൃ​​​​പ​​​​ങ്കി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

സാ​​​​മ്പ​​​​ത്തി​​​​കരം​​​​ഗ​​​​ത്തും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ട​​​​മാ​​​​ണ്. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സ്പാ​​​​സ (Spaza) ക​​​​ട​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യാ​​​​ൽ അ​​​​വ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഉ​​​​ട​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​മെ​​​​ന്നു​​​​റ​​​​പ്പി​​​​ല്ല. കൃ​​​​ഷി, നി​​​​ർ​​​​മാ​​​​ണം, ആ​​​​തി​​​​ഥേ​​​​യ സേ​​​​വ​​​​ന​​​​മേ​​​​ഖ​​​​ല, ഗാ​​​​ർ​​​​ഹി​​​​ക തൊ​​​​ഴി​​​​ൽ, ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രം എ​​​​ന്നി​​​​വ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ഗ​​​​ണ്യ​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ പെ​​​​ട്ടെ​​​​ന്ന് ഇ​​​​ല്ലാ​​​​താ​​​​യാ​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷാ​​​​മ​​​​വും ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യും സാ​​​​മ്പ​​​​ത്തി​​​​ക മ​​​​ന്ദ​​​​ഗ​​​​തി​​​​യും ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

►ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹത്തി​ന്‍റെ ആ​​​​ശ​​​​ങ്ക

പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മാ​​​​യും രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ആ​​​​ഫ്രി​​​​ക്ക​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ അ​​​​ന്ത​​​​രീ​​​​ക്ഷം ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, ഐ​​ടി വി​​​​ദ​​​​ഗ്ധ​​​​ർ, എ​​ൻ​​ജി​​​​നി​​യ​​​​ർ​​​​മാ​​​​ർ, ഗ​​​​വേ​​​​ഷ​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, 1860 മു​​​​ത​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ ഇ​​​​ന്ന് ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണ്. മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി, യൂ​​​​സ​​​​ഫ് ദാ​​​​ദു, അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ത്രാ​​​​ഡ, ഫാ​​​​ത്തി​​​​മ മീ​​​​ർ തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ദേ​​​​ശീ​​​​യ​​​​ച​​​​രി​​​​ത്ര​​​​ത്തി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന​​​​ത്തെ കു​​​​ടി​​​​യേ​​​​റ്റ​​​​ച​​​​ർ​​​​ച്ച​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ ‘വി​​​​ദേ​​​​ശി​​​​ക​​​​ൾ’ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യും തെ​​​​റ്റാ​​​​ണ്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും വി​​​​ദേ​​​​ശി​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്.

►എഎ​​​​ൻ‍സി​​​​യു​​​​ടെ ക്ഷ​​​​യ​​​​വും തെരഞ്ഞെെ​​​​ടു​​​​പ്പ് രാ​​​​ഷ്‌​​ട്രീ​​​​യ​​​​വും

കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭം സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​ശ്നം മാ​​​​ത്ര​​​​മ​​​​ല്ല, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ രാ​​​​ഷ്‌​​ട്രീ​​​​യ ഭൂ​​​​പ​​​​ട​​​​ത്തെ​​​​യും മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​മാ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം രാ​​​​ജ്യ​​​​ത്തെ ഭ​​​​രി​​​​ച്ച ആ​​​​ഫ്രി​​​​ക്ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് (എ​​എ​​ൻ​​സി) സ​​​​മീ​​​​പ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ, സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പ്, വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ എ​​​​ന്നി​​​​വ കാ​​​​ര​​​​ണം ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ ഇ​​​​ടി​​​​വ് നേ​​​​രി​​​​ട്ടു. 2024ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പാ​​​​ർ​​​​ട്ടി​​​​ക്ക് ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും സ​​​​ഖ്യ​​​​ഭ​​​​ര​​​​ണ​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. 

National

സമാധാനപരമായ പ്രതിഷേധത്തിൽ അമിതാധികാരം പ്രയോഗിക്കാനാകില്ല: സു​പ്രീം​കോ​ട​തി​ നി​രീ​ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണം. നി​യ​മ​പ​ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ൽ​കു​ന്നു​ണ്ടെ​ന്നും സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടു​ മാ​ത്രം പോ​ലീ​സി​ന് അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രേ ജൂ​ൺ 20ന് ​വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നെ ഡ​ൽ​ഹി പോ​ലീ​സും കേ​ന്ദ്ര സേ​ന​യും നേ​രി​ട്ട രീ​തി​യെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഒ​രുകൂ​ട്ടം ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങി​യ മൂ​ന്ന് അം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.
പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം സ​മ​ര​ങ്ങ​ളി​ൽ പോ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട പ്രോ​ട്ടകോ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു ഏ​കീ​കൃ​ത സ്വ​ഭാ​വം ആ​വ​ശ്യ​മാണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് ലാ​ത്തിച്ചാർ​ജ് ന​ട​ത്താം എ​ന്ന​ർ​ഥ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഒ​രു​പോ​ലെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി ചൂണ്ടിക്കാ‌ട്ടി.

ഇ​ത്ത​രം സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യാ​ൻ ഹെ​ൽ​മെ​റ്റ് ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സിനു ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ൽ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജ്, ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാണ് സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ ഹ​ർ​ജി എ​ത്തി​യ​ത്.

തൊ​ഴി​ലി​ല്ലാ​യ്മ​യും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും മൂ​ലം ദു​രി​ത​ത്തി​ലാ​യ യു​വാ​ക്ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ അ​തി​നെ ജാ​ലി​യ​ൻ​വാ​ലാ​ബാ​ഗി​ന് തു​ല്യ​മാ​യി അ​തി​ക്രൂ​ര​മാ​യാ​ണ് നേ​രി​ട്ട​തെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​നും വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ​യോ പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘ​ത്തെ​യോ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ർ​ജി​യി​ലു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഹ​ർ​ജി​ക​ളി​ലും സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

National

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യു​ള്ള കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ക്കീ​ത് ന​ൽ​കി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ൽ 37 ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന സ​മ​രം സി​ജെ​പി താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്ന ധാ​ര​ണ ലം​ഘി​ച്ച് ബീ​ഹാ​റി​ലും ബം​ഗാ​ളി​ലും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും ഉ​പ​ദ്ര​വ​വും തു​ട​രു​ക​യാ​ണെ​ന്നും സി​ജെ​പി വ​ക്താ​വ് അ​ശു​തോ​ഷ് റാ​ങ്ക ആ​രോ​പി​ച്ചു. ഡ​ൽ​ഹി പോ​ലീ​സും ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സും ചു​മ​ത്തി​യ എ​ഫ്ഐ​ആ​റു​ക​ൾ ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ത​ത്കാ​ലം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

 

National

പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​വും പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടും അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന കൊ​ള്ള​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യങ്ങൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മി​നി​റ്റു​ക​ൾ മാ​ത്ര​മേ ഇ​രുസ​ഭ​ക​ളും പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ.

പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്ന ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ സ​ഭാ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​തോ​ടെ ഇ​രുസ​ഭ​ക​ളി​ലും പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു.

National

സുരക്ഷ ശക്തം; പ്രതിഷേധം അണയ്ക്കാതെ പാറ്റക്കൂട്ടം

ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.

തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘ‍ടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.

അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.

കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്‍റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്‍റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.

ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.

ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.

ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.

അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്‍റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.

ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.

പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

National

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; ആ​ദ്യ​ദി​നം പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തോ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ആ​​​​ദ്യ​​​​ദി​​​​നം പി​​​​രി​​​​ഞ്ഞു. രാ​​​​വി​​​​ലെ 11ന് ​​​​ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സാ​​​​മാ​​​​ജി​​​​ക​​​​രെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

പി​​​​ന്നീ​​​​ട് ചോ​​​​ദ്യോ​​​​ത്ത​​​​ര​​​വേ​​​​ള​​​​യി​​​​ലേ​​​​ക്കു ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ക​​​​ട​​​​ന്നെ​​​​ങ്കി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സും ഡി​​​​എം​​​​കെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​വു​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷാ​​​​ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യും അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര കൊ​​​​ള്ള​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ, ത​​​​മി​​​​ഴ്നാ​​​​ട്-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ മേ​​​​ക്കാ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​എം​​​​കെ​​​​യും സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി.

പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്നു ഡി​​​​എം​​​​കെ അ​​​​ക​​​​ലം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ര​​​​സ്പ​​​​രം സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം. ബ​​​​ഹ​​​​ള​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​വ​​​​രെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ ഇ​​​​രു​​​സ​​​​ഭ​​​​ക​​​​ളും പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു മാ​​​​റ്റ​​​​മില്ലാതെ​​​​വ​​​​ന്ന​​​​തോ​​​​ടെ മൂ​​​​ന്നി​​​​ന് സ​​​​ഭ പി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട വി​​​​മ​​​​ത എം​​​​പി​​​​മാ​​​​ർ പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്കാ​​​​യാ​​​​ണു സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മാ​​​​ന​​​​മാ​​​​യി ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നും മാ​​​​റി ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം സ​​​​ഭാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി സ്തം​​​​ഭി​​​​ച്ചു. പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യം രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു. പതിനായി​​​​ര​​​​ത്തോ​​​​ളം

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജു​​​​കൊ​​​​ണ്ട് നേ​​​​രി​​​​ട്ടെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​യി​​​​ക​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ പ്ര​​​​സം​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ രാ​​​​ജ്യ​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

International

ഇറ്റലിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു, പ്രതിഷേധം

ബൊ​​​ളോ​​​ഞ്ഞ: വ​​​ട​​​ക്ക​​​ൻ ഇ​​​റ്റാ​​​ലി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബൊ​​​ളോ​​​ഞ്ഞ​​​യി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കി​​​ടെ 43കാ​​​ര​​​നാ​​​യ മൊ​​​റോ​​​ക്ക​​​ൻ വം​​​ശ​​​ജ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ന​​​ഗ​​​ര​​​ത്തി​​​ലെ പി​​​ലാ​​​സ്ട്രോ മേ​​​ഖ​​​ല​​​യി​​​ലെ വിയാ ഇ​​​റ്റാ​​​ലോ സ്വെ​​​വോ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ബ്‌​​​ദു​​​റ​​​ഹീം ഫ​​​ക്കീ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ബ​​​ന്ധു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ ഫ​​​ക്കീ​​​ർ അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ൾ​​​ക്കു​​​നേ​​​രേ കു​​​രു​​​മു​​​ള​​​ക് സ്പ്രേ ​​​പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും നി​​​ല​​​ത്ത് മു​​​ഖം അ​​​മ​​​ർ​​​ത്തി​​​ക്കി​​​ട​​​ത്തി കൈ​​​ക​​​ൾ പി​​​ന്നി​​​ലേ​​​ക്കു കെ​​​ട്ടി ബ​​​ല​​​മാ​​​യി കീ​​​ഴ​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​യാ​​​ൾ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.

പോ​​​ലീ​​​സ് വാ​​​ൻ കേ​​​ടു​​​വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

National

വർഷകാല സമ്മേളനം: ആദ്യമണിക്കൂർ പ്രതിഷേധത്തിൽ മുങ്ങി

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്‍റെ ആദ്യ മണിക്കൂർ പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്‍റിന്‍റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്‍റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.

തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്‍റ് നടപടി 12 മണി വരെ നിർത്തിവച്ചു.

തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്‍റിന്‍റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

Kerala

ഫ്രീ ടിക്കറ്റ് ചോദിച്ച് ഫാസ്റ്റ് പാസഞ്ചറിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം, ഇടപ്പെട്ട് യാത്രക്കാർ

കോട്ടയം: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസം ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി മഹിളാ മോർച്ചയുടെ പ്രതിഷേധം. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ മഹിളാമോർച്ച പ്രവർത്തകർ സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇത് മറ്റ് യാത്രക്കാരുമായി വാക്കേറ്റത്തിന് ഇടയാക്കുകയും ഒടുവിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോൾ എന്താണ് വാക്ക് പാലിക്കാത്തതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിച്ച് കൊണ്ട് മഹിള മോര്‍ച്ച പ്രവര്‍ത്തക പറഞ്ഞു.

പ്രതിഷേധം തുടര്‍ന്നതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വെറുതെ സമയം കളയരുതെന്നും ബസിന് അകത്തല്ല പ്രതിഷേധം നടത്തേണ്ടതെന്നും യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വണ്ടി തടഞ്ഞില്ലെന്നായി ബിജെപി പ്രവര്‍ത്തകരുടെ വാദം.

വണ്ടിക്കുള്ളിൽ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം. സൗജന്യ യാത്രയ്ക്ക് വേണ്ടി ബസിൽ കയറിയന്നേയുള്ളുവെന്നും വണ്ടി തടഞ്ഞിട്ടില്ലെന്നും വിശദീകരിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

Kerala

തൃക്കാക്കര നഗരസഭയിൽ തെരുവുനായ ആക്രമണം രൂക്ഷം; നഗരസഭ്യക്ഷ ഓടി രക്ഷപ്പെട്ടു, പ്രതിഷേധം

കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.

ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.

നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്‍റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.

അശാസ്‌ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

National

സി​എ​എ വി​രു​ദ്ധ​പ്ര​ക്ഷോ​ഭം: അ​ക്ര​മം അ​ന്വേ​ഷി​ക്കാ​ൻ ബം​ഗാ​ൾ സ​ർ​ക്കാ​ർ 

കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ 2019 ൽ ​പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നം. പ്ര​ക്ഷോ​ഭ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​ക്ക​ൾ​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ലേ മു​ഴു​വ​ൻ പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ഡി​ജി​പി സി​ദ്ധ​നാ​ഥ് ഗു​പ്ത​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2019 ഡി​സം​ബ​റി​ൽ നി​യ​മ​ത്തി​നെ​തി​രേ സം​സ്ഥാ​ന​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്, പ്ര​ത്യേ​കി​ച്ചും മു​ർ​ഷി​ദാ​ബാ​ദ്, ഹൗ​റ ജി​ല്ല​ക​ളി​ൽ.

National

രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി; സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടി​ല്ലെ​ന്ന് കി​ര​ൺ റി​ജി​ജു

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര​പ്ര​ധാ​ൻ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി. മ​ന്ത്രി​യോ​ട് സ​ർ​ക്കാ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഒ​രാ​ഴ്ച കാ​ത്തി​രി​ക്കു​മെ​ന്നു​മാ​ണ് സി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം ത​ള്ളു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പ് സ്വ​യം ഭ​ര​ണാ​വ​കാ​ശ​മു​ള്ള സം​വി​ധാ​ന​ത്തി​നാ​ണെ​ന്നും ആ ​സം​വി​ധാ​നം പാ​ളി​യാ​ൽ മ​ന്ത്രി ഉ​ത്ത​ര​വാ​ദി​യാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും മ​ന്ത്രി കി​ര​ൺ റി​ജി​ജു പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും പ്ര​ധാ​ന്‍റെ രാ​ജി​യി​ൽ സ​മ​ര​ത്തി​ലാ​ണെ​ന്നും മ​റ്റൊ​രു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ​യാ​ണ് കോ​ക്ക് റോ​ച്ച് ജ​ന​താ​പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് ജ​ന്ത​ർ​മ​ന്ദ​റി​ലാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​ഷേ​ധം ക​ന​ക്കു​മെ​ന്ന് ക​ണ്ട​തോ​ടെ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

International

സർക്കാരിന്‍റെ പ്രതിരോധബജറ്റ് പാർലമെന്‍റ് വെട്ടി; പ്രതിഷേധവുമായി തായ്‌വാൻ ജനത

താ​​​യ്‌​​​പെ​​​യ്: ​​​താ​​​യ്‌​​​വാ​​​നി​​​ൽ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​യി ചിം​​​ഗ്തെ​​​യു​​​ടെ സ​​​ർ​​​ക്കാ​​​രി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ജ​​​നം തെ​​​രു​​​വി​​​ൽ.

പ്ര​​​സി​​​ഡ​​​ന്‍റ് 4000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് മു​​​ന്നോ​​​ട്ടു വ​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​​തി​​​ന്‍റെ മൂ​​​ന്നി​​​ൽ ര​​​ണ്ടു മാ​​​ത്രം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

ചൈ​​​നീ​​​സ് ഭീ​​​ഷ​​​ണി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു പു​​​റ​​​മേ ആ​​​ഭ്യ​​​ന്ത​​​ര ആ​​​യു​​​ധ​​​വി​​​പ​​​ണി​​​യെ​​​യും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ബ​​​ജ​​​റ്റാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധം വാ​​​ങ്ങാ​​​നു​​​ള്ള നീ​​​ക്കം അ​​​ഴി​​​മ​​​തി​​​ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് മാ​​​ത്രം ആ​​​യു​​​ധം വാ​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന പു​​​തി​​​യ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

സ്വ​​​ത​​​ന്ത്ര താ​​​യ്‌​​​വാ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു താ​​​യ്‌​​​വാ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ‌ വേ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വാ​​​ദി​​​ച്ചു.

National

പ്ര​തി​ഷേ​ധി​ച്ച് തൃ​ണ​മൂ​ൽ

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​നു മു​​​​റി​​ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ നേ​​​​താ​​​​വി​​​​ന് നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ട മു​​​​റി​​​​യു​​​​ടെ മു​​​​മ്പി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്നാ​​​​ണ് മു​​​​ൻ മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള തൃ​​​​ണ​​​​മൂ​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ശോ​​​​ഭ​​​​ൻ​​​​ദേ​​​​ബ് ച​​​​തോ​​​​പാ​​​​ധ്യാ​​​​യ, മു​​​​ൻ സ്പീ​​​​ക്ക​​​​ർ ബി​​​​മ​​​​ൻ ബാ​​​​ന​​​​ർ​​​​ജി, മു​​​​ൻ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പു​​​​ല​​​​ക് റോ​​​​യ്, അ​​​​രൂ​​​​പ് റോ​​​​യ് എ​​​​ന്നി​​​​വ​​​​രും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

International

ഇന്ധന വിലവർധനയ്ക്കെതിരേ സമരം; കെനിയ സ്തംഭിച്ചു

ന​​​യ്റോ​​​ബി: ​​​ഗ​​​ൾ​​​ഫ് യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ന്ധ​​​ന​ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സ​​​ർ​​​വീ​​​സ് ഓ​​പ്പ​​റേറ്റ​​​ർ​​​മാ​​​ർ ആ​​​രം​​​ഭി​​​ച്ച സ​​​മ​​രം ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കെ​​​നി​​​യ​​​യി​​​ൽ സ്തം​​​ഭ​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി.

സ​​​മ​​​രാ​​​നു​​​കൂ​​​ലി​​​ക​​​ളു​​​ടെ അ​​​ക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മൂ​​​ലം സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി റോ​​​ഡി​​​ലി​​​റ​​​ങ്ങു​​​ന്നി​​​ല്ല.

യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല 20 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. മി​​​നി ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ, ടൂ​​​റി​​​സ്റ്റ് വാ​​ഹ​​​ന ഡ്രൈ​​​വ​​​ർ​​​മാ​​​ർ, മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ടാ​​​ക്സി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​ണു സ​​​മ​​​രം തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ന​​​യ്റോ​​​ബി​​​യി​​​ലെ നി​​​ര​​​ത്തു​​​ക​​​ൾ വി​​​ജ​​​ന​​​മാ​​​യി എ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ബി​​​സി​​​ന​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും സ്തം​​​ഭി​​​ച്ചു. സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ന​​​ല്കി.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ട​​​യ​​​റു​​​ക​​​ളും മ​​​റ്റും കൂ​​​ട്ടി​​​യി​​​ട്ടു ക​​​ത്തി​​​ച്ച് റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളു​​​ണ്ടാ​​​യി.രാ​ജ്യ​ത്തെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും പ​ട്ട​ണ​ങ്ങ​ളും സ​മ​ര​ത്തി​ൽ സ്തം​ഭി​ച്ചു.

Kerala

വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം; സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല

 തിരുവനന്തപുരം: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​ഥ. പ​ര​സ്യ പ്ര​ക​ട​നം കെ​പി​സി​സി വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലൂ​ടെ​യാ​ണ് ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ടെ വി.​ഡി. സ​തീ​ശ​ൻ അ​നു​കൂ​ലി​ക​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ജാ​ഥ ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​നാ​യി വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

National

എഫ്സിആർഎ ഭേദഗതി ബിൽ; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വ​​​ഭാ​​​വി​​​ക​​​നീ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ.

‘എ​​​ൻ​​​ജി​​​ഒ​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക’ എ​​​ന്നെ​​​ഴു​​​തി​​​യ ബാ​​​ന​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​നു പു​​​റ​​​ത്ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​ഷേ​​​ധി​​​ച്ച എം​​​പി​​​മാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കു​​​ക​​​യും ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് ഇ​​​ന്ന​​​ലെ എ​​​ത്തു​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്ന കേ​​​ര​​​ള എം​​​പി​​​മാ​​​രോ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ല്ലി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്താ​​​ൻ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

രാ​​​വി​​​ലെ 11ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ല്ല് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ഴു​​​ന്നേ​​​റ്റ എം​​​പി​​​മാ​​​ർ എ​​​ന്നാ​​​ൽ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​യി​​​ല്ല.

പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ബി​​​ല്ല് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​ത്.

രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കും ദേ​​​ശ​​​താ​​​ത്പ​​​ര്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഒ​​​രു സം​​​ഘ​​​ട​​​ന​​​യെ​​​യോ മ​​​ത​​​ത്തെ​​​യോ ബി​​​ല്ല് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച തെ​​​റ്റാ​​​യ പ്ര​​​ച​​​ര​​​ണം കോ​​​ണ്‍ഗ്ര​​​സും സി​​​പി​​​എ​​​മ്മും കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 12 വ​​​രെ സ​​​ഭ നി​​​ർ​​​ത്തിവ​​​യ്ക്കു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് എം​​​പി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, എം.​​​കെ .രാ​​​ഘ​​​വ​​​ൻ, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ഹൈ​​​ബി ഈ​​​ഡ​​​ൻ, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, അ​​​ബ്‌​​​ദു​​​ൾ സ​​​മ​​​ദാ​​​നി, ജെ​​​ബി മേ​​​ത്ത​​​ർ, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

National

എ​ഫ്സി​ആ​ർ​എ ​ഭേ​ദ​ഗ​തി: പ്രതിഷേധം കനക്കുന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​സം​ഗ​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​​​​ന്ധി​​​​യും വി​​​​ഷ​​​​യം ഉ​​​​യ​​​​ർ​​​​ത്തി. മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ബ​​സേ​​ലി​​യോ​​സ് മാ​​ര്‍ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വ, മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത, തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും സി​​ബി​​സി​​ഐ മു​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് തു​​ട​​ങ്ങി വി​​വിധ ക്രൈ​​സ്ത​​വ​​സ​​ഭാ മേ​​ല​​ധ‍്യ​​ക്ഷ​​ന്മാ​​രും ഇന്നലെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്.

എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി, ഡോ. ​​​​ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി, മ​​​​നീ​​​​ഷ് തി​​​​വാ​​​​രി എം​​​​പി, ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി അ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ളും വി​​​​വാ​​​​ദ ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി.

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ലെ ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ കി​​​​രാ​​​​ത​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വി​​​​രു​​​​ദ്ധ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​വും സാ​​​​മാ​​​​ന്യ​​​​നീ​​​​തി​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. സി​​​​ബി​​​​സി​​​​ഐ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വി​​​​ളി​​​​ച്ച വി​​​​വി​​​​ധ സാ​​​​മൂ​​​​ഹ്യ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും യോ​​​​ഗം ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബി​​​​ല്ലി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ മു​​​​സ്‌​​ലിം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു.

സ്വ​​​​ന്തം ചെ​​​​ല​​​​വി​​​​ൽ പ​​​​ട​​​​ത്തു​​​​യ​​​​ർ​​​​ത്തി​​​​യ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, സ്കൂ​​​​ളു​​​​ക​​​​ൾ, അ​​​​ഗ​​​​തിമ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ, വ​​​​യോ​​​​ജ​​​​ന, ശി​​​​ശു പ​​​​രി​​​​പാ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വയ്ക്ക് ​മു​ന്പെ​ന്നെ​ങ്കി​ലും ചെ​റി​യ തു​ക വി​ദേ​ശ​സം​ഭാ​വ​ന സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​പോ​ലും എ​ഫ്സി​ആ​ർ​എ ര​ജി​സ്ട്രേ​​​​ഷ​​​​ൻ പു​​​​തു​​​​ക്കി ന​​​​ൽ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ മു​​​​ഴു​​​​വ​​​​ൻ ഫ​​​​ണ്ടും സ്വ​​​​ത്തു​​​​ക്ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പു​​​​തി​​​​യ അ​​​​ഥോ​​​​റി​​​​റ്റി​​​​ക്ക് ഏ​​​​റ്റെ​​​​ടു​​​​ത്തു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​മെ​​​​ന്നും സ്വ​​​​ത്തു​​​​ക്ക​​​​ൾ അ​​​​പ്പാ​​​​ടെ വി​​​​റ്റ് സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്കു ക​​​​ണ്ടു​​​​കെട്ടാ​​​​മെ​​​​ന്നുമുള്ള വ്യ​​​​വ​​​​സ്ഥ കി​​​​രാ​​​​ത​​​​മാ​​​​ണെ​​​​ന്നു സി​​​​ബി​​​​സി​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലും ഡ​​​​ൽ​​​​ഹി ആ​​​​ർ​​​​ച്ചു​​​​ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ഡോ. ​​​​അ​​​​നി​​​​ൽ കൂ​​​​ട്ടോ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വി​​​​ദേ​​​​ശഫ​​​​ണ്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലോ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലോ പോ​​​​രാ​​​​യ്മ​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം മു​​​​ഴു​​​​വ​​​​ൻ സ്വ​​​​ത്തു​​​​ക്ക​​​​ളും ക​​​​ണ്ടു​​​​കെ​​​​ട്ടാ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ തീ​​​​ർ​​​​ത്തും അ​​​​സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഫാ. ​​ഡോ. ​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

National

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ. സോ​ണി​ത്പൂ​രി​ലെ ന​ടു​വാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം.

ഓ​ൾ അ​സം ഗൂ​ർ​ഖ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​യ സു​നി​ൽ ഛേത്രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി, റോ​ഡു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം, ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​സം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ഗൊ​ഗോ​യ് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം, വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

International

ഒ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​തിൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു

കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ള്‍ മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​പി. ശ​​​​​ര്‍​മ ഒ​​​​​ലി​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്നു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധം മൂ​​​​​ന്നാം ദി​​​​​വ​​​​​സ​​​​​വും തു​​​​​ട​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷം ന​​​​​ട​​​​​ന്ന ‘ജെ​​​​​ന്‍ സി’ ​​​​​പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ര്‍​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​​ണ് ശ​​​​​നി​​​​​യാ​​​​​ഴ്ച ഒ​​​​​ലി​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ നയാ​​​​​ ബാ​​​​​നേ​​​​​ശ്വ​​​​​ര്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ഒ​​​​​ലി​​​​​യു​​​​​ടെ പാ​​​​​ര്‍​ട്ടി​​​​​യാ​​​​​യ ക​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ര്‍​ട്ടി ഓ​​​​​ഫ് നേ​​​​​പ്പാ​​​​​ളി​​​​​ന്‍റെ (യു​​​​​ണൈ​​​​​റ്റ​​​​​ഡ് മാ​​​​​ര്‍​ക്‌​​​​​സി​​​​​സ്റ്റ്-​​​​​ലെ​​​​​നി​​​​​നി​​​​​സ്റ്റ്) നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​നു പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ ഒ​​​​​ത്തു​​​​​കൂ​​​​​ടി. ഇ​​​​​ന്ന​​​​​ല​​​​​ത്തെ റാ​​​​​ലി താ​​​​​ര​​​​​ത​​​​​മ്യേ​​​​​ന സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച ന​​​​​ട​​​​​ന്ന സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ പോ​​​​​ലീ​​​​​സു​​​​​മാ​​​​​യു​​​​​ള്ള ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ല്‍ പ​​​​​ത്തി​​​​​ല​​​​​ധി​​​​​കം പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നി​​​​​ടെ, മൂ​​​​​ന്ന് മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​ര്‍​ക്കതിരേ​​​​​യു​​​​​ള്ള ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ല്‍ കേ​​​​​സി​​​​​ലെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ഊ​​​​​ര്‍​ജി​​​​​ത​​​​​മാ​​​​​ക്കി. മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ ഷേ​​​​​ര്‍ ബ​​​​​ഹാ​​​​​ദൂ​​​​​ര്‍ ദ്യൂ​​​​​ബ, കെ.​​​​​പി. ശ​​​​​ര്‍​മ ഒ​​​​​ലി, പു​​​​​ഷ്പ ക​​​​​മ​​​​​ല്‍ ദ​​​​​ഹ​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​ക്കെ​​​​​തി​​രേ​​​​​യു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ല്‍ കേ​​​​​സി​​​​​ല്‍ ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ മു​​​​​ന്‍ ഊ​​​​​ര്‍​ജ മ​​​​​ന്ത്രി​​​​​യും നേ​​​​​പ്പാ​​​​​ളി കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യ ദീ​​​​​പ​​​​​ക് ഖ​​​​​ഡ്ക​​​​​യെ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ഇ​​​​​ന്ന​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.

ജെ​​​​​ന്‍ സി ​​​​​പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നി​​​​​ടെ ഖ​​​​​ഡ്ക​​​​​യു​​​​​ടെ​​​​​യും മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ​​​​​യും വ​​​​​സ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ നോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

International

ട്രംപ് ഭരണകൂടത്തിനെതിരേ അമേരിക്കയിൽ പ്രതിഷേധം

വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധം ര​​​ണ്ടാം മാ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നി​​​രിക്കേ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം.

ഇ​​​റാ​​​നി​​​ലെ യു​​​ദ്ധം, ഫെ​​​ഡ​​​റ​​​ൽ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ്, വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ ട്രം​​​പ് അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത്തെ 3000ത്തോ​​​ളം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നോ ​​​കിം​​​ഗ്സ് റാ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ചെ​​​റു​​​പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും ജ​​​ന​​​ക്കൂ​​​ട്ടം ഒ​​​ത്തു​​​കൂ​​​ടി.

ലോ​​​സ് ആഞ്ചലസ്, ന്യൂ​​​യോ​​​ർ​​​ക്ക് മി​​​ന​​​സോ​​​ട്ട തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

നോ ​​​കിം​​​ഗ്സ് റാ​​​ലി​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട​​​മാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ​​​ത്.

International

മുൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറസ്റ്റ്; നേ​പ്പാ​ളി​ൽ രാ​ഷ്‌ട്രീയ ഭൂകമ്പം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജെൻസി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലെ കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ലായതിനു പിന്നാലെ നേപ്പാളിൽ രാഷ്‌ട്രീയ ഭൂകമ്പം. അറസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു.

ഭ​ക്ത​പു​രി​ലെ ഗു​ണ്ടു​വി​ലു​ള്ള വ​സ​തി​യി​ൽനി​ന്നാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് ഒ​ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ലി​ക്കൊ​പ്പം മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ഷ് ലേ​ഖ​കും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബാ​ലേ​ന്ദ്ര ഷാ ​അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ.

എല്ലാവരും ഒരുപോലെ

അ​റ​സ്റ്റിനുപി​ന്നാ​ലെ, "വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടു​മെ​ന്നും നി​യ​മ​ത്തിനു മു​ക​ളി​ൽ ആ​രു​മി​ല്ലെ​ന്നും' നേ​പ്പാ​ൾ ആ​ഭ്യ​ന്ത​രമ​ന്ത്രി സു​ദ​ൻ ഗു​രുംഗ് എ​ക്‌​സി​ൽ കു​റി​ച്ചു. ഇ​ത് ആ​ർ​ക്കമെ​തി​രെ​യു​ള്ള പ്ര​തി​കാ​ര​മ​ല്ലെ​ന്നും നീ​തി​യു​ടെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അതേസമയം, രാ​ഷ്‌ട്രീയ വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഒ​ലി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ എട്ടിനും ഒന്പതിനും ന​ട​ന്ന അ​ഴി​മ​തി വി​രു​ദ്ധ യു​വ​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വയ്പിൽ 19 യു​വാ​ക്ക​ള​ട​ക്കം 70-ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​ന​ത്തി​ൽ തു​ട​ങ്ങി രാ​ജ്യ​വ്യാ​പ​ക​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​യി മാ​റി​യ ഈ ​പ്ര​ക്ഷോ​ഭ​മാ​ണ് ഒ​ലി സ​ർ​ക്കാ​രിന്‍റെ ത​ക​ർ​ച്ച​യ്ക്കു കാരണമായിത്തീർന്നത്. പാ​ർ​ല​മെന്‍റ് മ​ന്ദി​ര​മു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യി​രു​ന്നു.

10 വർഷം തടവിനു ശിപാർശ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് അ​ധി​കാ​ര​മേ​റ്റ ബാ​ലേ​ന്ദ്ര ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണു പ്ര​ക്ഷോ​ഭ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ട​പ്പാക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വെ​ടി​വയ്പിനു നേ​രി​ട്ട് ഉ​ത്ത​ര​വി​ട്ട​താ​യി തെ​ളി​വി​ല്ലെ​ങ്കി​ലും ഉ​ന്ന​ത പ​ദ​വി​യി​ലി​രു​ന്നി​ട്ടും കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യാ​ൻ ഒ​ലി​യും സം​ഘ​വും ശ്ര​മി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കു​റ്റ​ക്കാ​ർ​ക്കു പത്തു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ പോ​ലീ​സ് മേ​ധാ​വി ച​ന്ദ്ര കു​ബേ​ർ ഖ​പുംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു ശിപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

District News

അ​ടൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ​ടി​ക്ക​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

അ​ടൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പ്ര​സി​ഡ​ന്‍റു ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സ്ഥാ​നം ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബാ​ങ്ക് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റി​നും ഭ​ര​ണ​സ​മി​തി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജ് മ​ൽ കാ​വി​ള​യി​ൽ, കെ​എ​സ്‌​യു സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫെ​ന്നി നൈ​നാ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ചൂ​ര​ക്കോ​ട്, ജ​യ്സ​ൺ, ജെ​റി​ൻ,ജി​ജോ, അ​ഖി​ൽ, കെ.​പി അ​രു​ൺ, വി​ഷ്ണു പ​ള്ളി​ക്ക​ൽ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ആ​ബി​ദ് ഷെ​ഹീം, അം​ജി​ത്ത് അ​ടൂ​ർ, രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​യ​യ്ക്കാ​ൻ പ​ണം ന​ൽ​കിയില്ല: പ്ര​തി​ഷേ​ധ​വു​മാ​യി കെ​പി​എ​സ്ടി​എ

ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ര​ണ്ടു​പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞി​രി​ക്കെ ഉ​ത്ത​ര ക​ട​ലാ​സു​ക​ൾ വാ​ലു​വേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലേ​ക്ക് ത​പാ​ലി​ൽ അ​യ​യ്ക്കാ​ൻ സ്റ്റാ​മ്പോ പ​ണ​മോ ഇ​നി​യും സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കാ​തെ പ​രീ​ക്ഷാ​ഭ​വ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ കൈയി ൽ നി​ന്ന് പ​ണം മു​ട​ക്കി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വാ​ലു​വേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലേ​ക്ക് ത​പാ​ലി​ൽ അ​യയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ​ക്കാവ​ശ്യ​മാ​യ സ്റ്റാ​മ്പു​ക​ൾ അ​തത് ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ൽനി​ന്ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഇ​തു​വ​രെ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ൽ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​ൺ ബോ​സ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സോ​ണി പ​വേ​ലി​ൽ, വി. ​ശ്രീ​ഹ​രി, സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​എ​സ്. വി​വേ​ക്, റ​വ​ന്യു ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, കെ.​ഡി. അ​ജി​മോ​ൻ, ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ, നീ​നു വി​ദേ​വ്, സാ​ജു തോ​മ​സ്, ജോ​മി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

സ​മ​രം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന മി​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല ഇ​​​​ന്ന് വ​​​​ലി​​​​യൊ​​​​രു പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. പ്ര​​​​മു​​​​ഖ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ന​​​​ഴ്സു​​​​മാ​​​​ർ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന സ​​​​മ​​​​രം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​തെ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ടി​​​​സ്ഥാ​​​​ന​​​​ശ​​​​ന്പ​​​​ളം 40,000 രൂ​​​​പ​​​​യാ​​​​ക്കി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​രം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​ന്പോ​​​​ൾ അ​​​​വ​​​​യു​​​​ടെ പ്രാ​​​​യോ​​​​ഗി​​​​ക​​​​വ​​​​ശ​​​​ങ്ങ​​​​ളും മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക ​​​​ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും ഗൗ​​​​ര​​​​വ​​​​​​​​മാ​​​​യി ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

► യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ വി​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ

കാ​​​​ത്ത​​​​ലി​​​​ക് ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ (ചാ​​​​യ്) കേ​​​​ര​​​​ള റീ​​​​ജി​​​​യ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഭൂ​​​​രി​​​​ഭാ​​​​ഗം ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. 2013ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ ശ​​​​ന്പ​​​​ളം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നു. 2018ലെ ​​​​മി​​​​നി​​​​മം വേ​​​​ജ് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ശ​​​​ന്പ​​​​ള​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഭൂ​​​​രി​​​​ഭാ​​​​ഗം ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന​​​​ത്. 2022ൽ ​​​​ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​ത്ത് അ​​​​തു സാ​​​​ധ്യ​​​​മാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ​​​​പോ​​​​ലും, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ക്ഷേ​​​​മം മു​​​​ൻ​​​​നി​​​​ർ​​​​ത്തി പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ഇ​​​​ട​​​​ക്കാ​​​​ല ആ​​​​ശ്വാ​​​​സം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഷ്ക​​​​ര​​​​ണം സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​പ​​​​ക്ഷം അ​​​​തു ന​​​​ൽ​​​​കാ​​​​നും മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ണ്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നാ​​​​ല്പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ അ​​​​ടി​​​​സ്ഥാ​​​​ന​​​​ശ​​​​ന്പ​​​​ളം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ഇ​​​​ത്ര​​​​യും ഉ​​​​യ​​​​ർ​​​​ന്ന അ​ടി​സ്ഥാ​ന​ശ​ന്പ​ള​ത്തോ​ടൊ​പ്പം മ​​​​റ്റ് അ​​​​ല​​​​വ​​​​ൻ​​​​സു​​​​ക​​​​ൾ​​​​കൂ​​​​ടി ചേ​​​​രു​​​​ന്പോ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഭീ​​​​മ​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത താ​​​​ങ്ങാ​​​​ൻ പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കും സാ​​​​ധി​​​​ക്കി​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് വ​​​​സ്തു​​​​ത.

► താ​​​​ങ്ങാ​​​​നാകാത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത​​​​യും ഭ​​​​വി​​​​ഷ്യ​​​​ത്തു​​​​ക​​​​ളും

ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ന​​​​ഴ്സു​​​​മാ​​​​രെ​​​​പ്പോ​​​​ലെ​​​​ത​​​​ന്നെ മ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ശ​​​​ന്പ​​​​ള​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​തു ന​​​​ഴ്സു​​​​മാ​​​​രിൽ മാ​​​​ത്രം ഒ​​​​തു​​​​ങ്ങി​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​ന്ന​​​​ല്ല; മ​​​​റി​​​​ച്ച് പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ്, ക്ലീ​​​​നിം​​​​ഗ് സ്റ്റാ​​​​ഫ് തു​​​​ട​​​​ങ്ങി എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ഇ​​​​തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​ത്ര വ​​​​ലി​​​​യൊ​​​​രു തു​​​​ക ശ​​​​ന്പ​​​​ള​​​​മി​​​​ന​​​​ത്തി​​​​ൽ ​​​​മാ​​​​ത്രം മാ​​​​റ്റി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും. ശ​​​​ന്പ​​​​ളം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ കു​​​​ത്ത​​​​നേ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ലു​​​​ള്ള സ്റ്റാ​​​​ഫ് പാ​​​​റ്റേ​​​​ണി​​​​ൽ മാ​​​​റ്റം​​​​ വ​​​​രു​​​​ത്താ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കും. ഇ​​​​തു പ​​​​ല​​​​ർ​​​​ക്കും ജോ​​​​ലി ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ചേ​​​​ക്കാം എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം വി​​​​സ്മ​​​​രി​​​​ച്ചു​​​​കൂ​​​​ടാ.

► സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നു ചി​​​​കി​​​​ത്സ അ​​​​പ്രാ​​​​പ്യ​​​​മാ​​​​കു​​​​മോ?

ആ​ശു​പ​ത്രി​ക​ളു​ടെ വ​രു​മാ​ന​സ്രോ​ത​സ് എ​ന്ന​തു രോ​ഗി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ​ത്തു​ക മാ​ത്ര​മാ​ണ്. ശ​ന്പ​ള​മി​ന​ത്തി​ൽ വ​ലി​യ തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​തു രോ​ഗി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കേ​ണ്ടി​വ​രും. ഇ​തു കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. കു​റ​ഞ്ഞ ചെ​ല​വി​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ ഇ​തോ​ടെ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കു ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ക​യും ചെ​യ്യും. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​പോ​ലും ഇ​തോ​ടെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യേ​ക്കാം.

► കോ​​​​ർപ​​​​റേ​​​​റ്റ് അ​​​​ധി​​​​നി​​​​വേ​​​​ശ​​​​വും മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ ത​​​​ക​​​​ർ​​​​ച്ച​​​​യും

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന് വ​​​​ൻ​​​​കി​​​​ട കോ​​​​ർപ​​​​റേ​​​​റ്റ് ശ​​​​ക്തി​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​ത​​ര​​ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​ൻ​​​​കി​​​​ട കോ​​​​ർ​​​​പ​​​​റേ​​​​റ്റു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ചെ​​​​റു​​​​കി​​​​ട ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു വ​​​​ൻ​​​​കി​​​​ട ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം ശ​​​​ക്തി​​​​ക​​​​ൾ മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ​​​​വേ​​​​ണ്ടി ന​​​​ട​​​​ത്തു​​​​ന്ന ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണോ ഈ ​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ർ​​​​പ​​​​റേ​​​​റ്റു​​​​ക​​​​ളു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണോ ഈ ​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ ഈ ​​​​സ​​​​മ​​​​ര​​​​ത്തെ കേ​​​​വ​​​​ലം അ​​​​വ​​​​കാ​​​​ശ​​​​സ​​​​മ​​​​ര​​​​മാ​​​​യി കാ​​​​ണാ​​​​തെ, മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കും നേ​​​​രേ​​​​യു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്.

ജീ​​​​വ​​​​നു​​​​വേ​​​​ണ്ടി പോ​​​​രാ​​​​ടു​​​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ സ​​​​മ​​​​ര​​​​മു​​​​റ​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ട്ടും ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല. ന്യാ​​​​യ​​​​മാ​​​​യ ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ എ​​​​ന്നും ത​​​​യാ​​​​റാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ന്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ഒ​​​​രു വേ​​​​ത​​​​ന​​​​ഘ​​​​ട​​​​ന നി​​​​ശ്ച​​​​യി​​​​ച്ചാ​​​​ൽ അ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നെ​​​​ത്ത​​​​ന്നെ ബാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പി​​​​ന്തി​​​​രി​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്. ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്ന​​​​ത് ഒ​​​​രു വ​​​​ലി​​​​യ സേ​​​​വ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തു ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

National

ഖ​മ​നയ്‌യു​ടെ മ​ര​ണം; വിവാദ പോസ്റ്റിട്ട ശ്രീ​ന​ഗ​ർ എം​പി​ക്കെ​തി​രെ കേ​സ്

ശ്രീനഗർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​ന് ശ്രീ​ന​ഗ​ർ എം​പി ആ​ഗ സ​യ്യി​ദ് റൂ​ഹു​ള്ള മെ​ഹ്ദി​ക്കെ​തി​രെ കേ​സ്. ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ലും ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നയ്‌​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ ലോ​ക്സ​ഭാ എം​പി ആ​ഗ സ​യ്യി​ദ് വി​മ​ർ​ശി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​ക​ളാ​ണ് ആ​ഗ സ​യ്യി​ദ് പ​ങ്കു​വ​ച്ച​ത്.

"ഭ​യം സൃ​ഷ്ടി​ക്കു​ക, പൊ​തു ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ക, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ക' എ​ന്നീ ഉ​ദ്ദേ​ശത്തോ​ടെ ഡി​ജി​റ്റ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലു​ട​നീ​ളം തെ​റ്റാ​യ​തും കെ​ട്ടി​ച്ച​മ​ച്ച​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​തി​ന് വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ന​ഗ​ർ എം​പി​ക്കും മു​ൻ മേ​യ​ർ ജു​നൈ​ദ് അ​സിം മാ​റ്റൂ​വി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

"തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഇ​ത്ത​രം മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും മൊ​ത്ത​ത്തി​ലു​ള്ള സ്ഥി​ര​ത​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ക, ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം, ഐ​ക്യം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ എ​ന്നി​വ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ ഭ​യ​മോ ആ​ശ​ങ്ക​യോ ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​യോ ഉ​ദ്ദേ​ശ്യ​മോ ഉ​ണ്ടാ​ക്കു​ക, രാ​ജ്യ​ത്തി​നെ​തി​രെ കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ഫ്‌​ഐ​ആ​ർ ത​ന്നെ നി​ശ​ബ്ദ​നാ​ക്കി​ല്ലെ​ന്ന് ആ​ഗ സ​യ്യി​ദ് പ​റ​ഞ്ഞു. ശ്രീ​ന​ഗ​റി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ എം​പി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച അ​നു​ശോ​ച​നം അ​റി​യി​ക്കാ​ന​ല്ല. സ​ത്യം പ​റ​യാ​നാ​ണ്. ആ ​ജ​ന​വി​ധി എ​ഫ്‌​ഐ​ആ​റോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല.-​ആ​ഗ സ​യ്യി​ദ് എ​ക്സി​ൽ കു​റി​ച്ചു.

NRI

ഹൂസ്റ്റണിൽ ഗ്രീൻ കാർഡ് ഉടമയെ മാസങ്ങളായി തടവിലാക്കിയതിനെതിരെ പ്രതിഷേധം

ഹൂ​സ്റ്റ​ൺ: ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന ക​നേ​ഡി​യ​ൻ സ്വ​ദേ​ശി ക​ർ​ട്ടി​സ് റൈ​റ്റി​നെ (39) ഐ​സി​ഇ ത​ട​വി​ലാ​ക്കി​യ​തി​നെ​തി​രെ കു​ടും​ബം നി​യ​മ​പോ​രാ​ട്ട​ത്തി​ൽ.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മെ​ക്സി​ക്കോ​യി​ൽ നി​ന്ന് ബി​സി​ന​സ് യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ഹൂ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

22 വ​ർ​ഷം മു​മ്പ് മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും മ​റ്റ് ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്കും (Misdemeanors) എ​ടു​ത്ത കേ​സാ​ണ് ഇ​പ്പോ​ൾ ത​ട​വി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ അ​ന്ന് ക​ർ​ട്ടി​സ് റൈ​റ്റി​ന് 17 വ‍​യ​സാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഗ്രീ​ൻ കാ​ർ​ഡ് പു​തു​ക്കി ന​ൽ​കി​യി​ട്ടും, ഇ​പ്പോ​ൾ പ​ഴ​യ കേ​സു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ത​ട​വി​ലാ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ൽ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. സ്റ്റേ​റ്റ് റെ​പ്ര​സെ​ന്റേ​റ്റീ​വ് സാം ​ഹാ​ർ​ല​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ട്ടി​സി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ക​ർ​ട്ടി​സ്, നി​ല​വി​ൽ ടെ​ക്സ​സി​ലെ പി​യ​ർ​സാ​ലി​ലു​ള്ള ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രേ പ്ര​തി​ഷേ​ധം തു​ട​രും: കെ​എ​സ്‌​യു

ക​ണ്ണൂ​ർ: വീ​ണാ ജോ​ർ​ജ് പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യം തൊ​ട്ട് വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. ക​ണ്ണൂ​ര്‍ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കെ​എ​സ്‌​യു നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ലോ​ഷ്യ​സ്.

മ​ന്ത്രി യ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ് മാ​പ്പ് പ​റ​യ​ണം. ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മ​ന്ത്രി താ​ഴ​രു​ത്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ന്ത്രി​ക്ക് സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ലാ​ത്ത​ത്. മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യു​മി​ല്ലെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

Kerala

കാട്ടാനയാക്രമണം; മൃ​ത​ദേ​ഹം മൂ​ന്നു മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ ത​ട​ഞ്ഞു പ്ര​തി​ഷേ​ധം

ഇ​​​​രി​​​​ട്ടി : കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വാ​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണം ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​സം​​​​ഗ​​​​ത​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു മൃ​​​​ത​​​​ദേ​​​​ഹം മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30 ഓ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ആം​​​​ബു​​​​ല​​​​ൻ​​​​സ് ആ​​​​ദി​​​​വാ​​​​സി നേ​​​​താ​​​​വ് സി.​​​​കെ. ജാ​​​​നു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​രും വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​രം. പ്ര​​​​തി​​​​ഷേ​​​​ധം വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റ​​​​ര വ​​​​രെ നീ​​​​ണ്ടു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ നേ​​​​രി​​​​ട്ടെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. തു​​​​ട​​​​ർ​​​​ന്ന് ക​​​​ള​​​​ക്ട​​​​റു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് ആർഡിഒ സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ സ്ഥ​​​​ല​​​​ത്തെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

കു​​​​ടും​​​​ബ​​​​ത്തി​​​​ന് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക​​​യു​​​ടെ ആ​​​​ദ്യ​​​​ഗ​​​​ഡു ഇ​​​​ന്ന് കൈ​​​​മാ​​​​റാ​​​​മെ​​​​ന്നും അ​​​​നീ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ​​​​യ്ക്ക് ജോ​​​​ലി, മ​​​​ക്ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​മെ​​​​ന്നും സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

ആ​​​​ന​​​മ​​​​തി​​​​ൽ നി​​​​ർ​​​​മാ​​​​ണം മേ​​​​യ് 30നു​​​ള്ളി​​​ൽ ​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ അ​​​​യ​​​​ഞ്ഞ​​​​ത്.​​​​ പി​​​​ന്നീ​​​​ട് ആ​​​​റ​​​​ര​​​​യോ​​​​ടെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ടി​​​​നു സ​​​​മീ​​​​പം സം​​​​സ്ക​​​​രി​​​​ച്ചു.

Kerala

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ വെ​ല്ലു​വി​ളി​യു​മാ​യി എ​സ്എ​ഫ്ഐ; സം​ഘ​ർ​ഷാ​വ​സ്ഥ

ക​ണ്ണൂ​ർ: ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഗേ​റ്റ് പൂ​ട്ടി, ഡി​സി​സി ഓ​ഫീ​സി​ന് പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വെ​ല്ലു​വി​ളി മു​ഴ​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് വ​ലി​യ സം​ഘ​ർ​ഷ സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Kerala

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സ​ഭാ ന​ട​പ​ടി​ക​ൾ വെ​ട്ടി​ചു​രു​ക്കി നിയമസസ​ഭ പി​രി​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി. സ​ഭ തു​ട​ങ്ങി​യ ഉ​ട​ൻ ത​ന്നെ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് മു​ന്നി​ലെ ന​ടു​ത്ത​ള​ത്തി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ൽ നി​ന്ന് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച മൂ​ല​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ദ്ദേ​ഹ​ത്തെ തെ​ളി​വു​ക​ളി​ല്ലാ​തെ 40 ദി​വ​സ​ത്തോ​ളം ജ​യി​ലി​ലി​ടു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കെ. ​ബാ​ബു സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ചോ​ദ്യോ​ത്ത​ര വേ​ള റ​ദ്ദാ​ക്കാ​ൻ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​ബ​ന്ധി​ത​നാ​യി. തു​ട​ർ​ന്ന് സ​ഭാ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​രി​നെ​തി​രെ ഒ​രു അ​വി​ശ്വാ​സ പ്ര​മേ​യം പോ​ലും കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും എം.​ബി. രാ​ജേ​ഷും കു​റ്റ​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

 

National

ഡൽഹി സർവകലാശാലയിൽ ഒരു മാസത്തേക്ക് പ്രതിഷേധങ്ങൾക്കു വിലക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ സാ​​​മൂ​​​ഹി​​​ക​​​ തു​​​ല്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി യു​​​ജി​​​സി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ ച​​​ട്ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ വി​​​ല​​​ക്കി ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ ഒ​​​രു മാ​​​സ​​​ത്തേ​​​ക്കാ​​​ണു പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ, ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ൾ, പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ, പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ വി​​​ല​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

സാ​​​മൂ​​​ഹി​​​ക​​​തു​​​ല്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി യു​​​ജി​​​സി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ ച​​​ട്ട​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഏ​​​റ്റു​​​മു​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്രോ​​​ക്‌​​​ട​​​റാ​​​യ പ്ര​​​ഫ. മ​​​നോ​​​ജ് കു​​​മാ​​​ർ സിം​​​ഗ് പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ വി​​​ല​​​ക്കി​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ലെ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ഗ​​​താ​​​ഗ​​​ത​​​ ത​​​ട​​​സ​​​ത്തി​​​നും ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യക്കും പൊ​​​തു​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ ത​​​ട​​​സ​​​പ്പെ​​​ട​​​ലി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

സ്വർണക്കൊള്ളയിൽ കത്തി തലസ്ഥാനം; അകത്തും പുറത്തും സമരം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.

നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്‍റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു.

മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

District News

ഉ​മാ തോ​മ​സി​നെ​തി​രെ പാ​ള​യ​ത്തി​ൽ പ​ട; പ്ര​വ​ർ​ത്ത​ക യോ​ഗം മാ​റ്റി​വ​ച്ചു

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മാ തോ​മ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ന​ലെ കാ​ക്ക​നാ​ട് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​രാ​നി​രു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റ്റി​വ​ച്ചു.

ഉ​മാ തോ​മ​സി​നെ വീ​ണ്ടും മ​ൽ​സ​രി​പ്പി​ച്ചാ​ൽ വി​ജ​യ സാ​ധ്യ​ത കു​റ​യു​മെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു വി​ക​സ​ന​വും കൊ​ണ്ടു​വ​രാ​ൻ അവർക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​പി​ച്ച് തൃ​ക്കാ​ക്ക​ര, വൈ​റ്റി​ല ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഒ​മ്പ​ത് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി​ക്കും ഹൈ​ക്ക​മാ​ൻ​ഡി​നും പ​രാ​തി അ​യ​ച്ചിരുന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ച​ത്.

ഉ​മാ തോ​മ​സി​നെ​തി​രെ പാ​ർ​ട്ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്ന​താ​ണ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​യ​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യോ നേ​താ​ക്ക​ളു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ത്യേ​കം ഗ്രൂ​പ്പു​ണ്ടാ​ക്കി ത​നി​ക്ക് താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​രെ അ​ക​റ്റി​നി​ർ​ത്തു​ന്നു​വെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി.

തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മ തോ​മ​സി​ന് സീ​റ്റി​ല്ലെ​ങ്കി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ടോ​ണി ച​മ്മി​ണി എ​ന്നി​വ​രി​ലൊ​രാ​ളെ പ​രി​ഗ​ണ​ണി​ച്ചേ​ക്കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Kerala

ന​ടു​റോ​ഡി​ൽ നി​സ്ക​രി​ച്ചു പ്രതിഷേധിച്ച് വീ​ട്ട​മ്മ​

പാ​ല​ക്കാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ ന​ടു​റോ​ഡി​ൽ നി​സ്ക​രി​ച്ച് വീ​ട്ട​മ്മ. ഐ​എം​എ ജം​ഗ്ഷ​നി​ൽ ഇ​ന്നു​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യ്ക്കാ​ണ് സം​ഭ​വം.

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​ട​പെ​ട്ട് വീ​ട്ട​മ്മ​യെ നീ​ക്കി. കോ​യ​മ്പ​ത്തൂ​ർ കു​നി​യം​പു​ത്തൂ​രി​ലെ അ​നീ​സ​യാ​ണ് ന​ടു​റോ​ഡി​ൽ നി​സ്കാ​ര പ്രാ​ർ​ഥ​ന​യ്ക്കു ഒ​രു​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ ന​ടു​റോ​ഡി​ലു​ള്ള നി​സ്കാ​രം.

മ​ര​ണ​പ്പെ​ട്ട ത​ന്‍റെ ഭ​ർ​ത്താ​വി​നു അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി​യു​ടെ വി​ഹി​തം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ വീ​തം​വ​ച്ചെ​ടു​ത്തു​വെ​ന്ന് അ​നീ​സ ഇ​ട​യ്ക്കി​ടെ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ങ്കോ​ട് നെ​ണ്ട​ൻ​കി​ഴാ​യ​യി​ലാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്. ആ​കെ എ​ട്ടു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഇ​വ​ർ​ക്കും അ​വ​കാ​ശ​മു​ള​ള​ത്. എ​ന്നാ​ൽ, സ്വ​ത്ത് വീ​തം​വ​യ്ക്ക​ലി​ൽത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ​യാ​ണ് വീ​ട്ട​മ്മ പ്ര​തി​ഷേ​ധ നി​സ്കാ​ര സ​മ​രം ന​ട​ത്തി​യ​ത്.

വീ​ട്ട​മ്മ​യെ തൊ​ട്ട​ടു​ത്തു​ള്ള ടൗ​ൺ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ സ​ഹോ​ദ​ര​നെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മ​ക്ക​ളു​ണ്ടെ​ന്നും ത​നി​ക്കു നീ​തി കി​ട്ട​ണ​മെ​ന്നു​മാ​ണ് വീ​ട്ട​മ്മ​യു​ടെ ആ​വ​ശ്യം. ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​സ​ഹോ​ദ​ര​ൻ മ​റ്റൊ​രു ക​ട​യി​ലേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ നി​സ്കാ​ര പ്ര​തി​ഷേ​ധ സ​മ​രം.

Kerala

പ​രോ​ളി​ലി​റ​ങ്ങി​യ സി​പി​എം നേ​താ​വ് ച​ട്ടം ലം​ഘി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ

ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ പോ​​​ലീ​​​സി​​​നെ ബോം​​​ബ​​​റി​​​ഞ്ഞ് വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ജ​​​യി​​​ല്‍​വാ​​​സ​​​ത്തി​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സി​​​പി​​​എം ‍യു​​​വ​​​നേ​​​താ​​​വ് പ​​​രോ​​​ള്‍ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് സി​​​പി​​​എം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 20 വ​​​ർ​​​ഷ​​​ത്തേ​​​ക്കു കോ​​​ട​​​തി ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ച്ച വി.​​​കെ. നി​​​ഷാ​​​ദാ​​​ണ് പ​​​രോ​​​ൾ ച​​​ട്ടം ലം​​​ഘി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രെ ഗു​​​രു​​​ത​​​ര​​​മാ​​​യ ഫ​​​ണ്ട് ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണു നി​​​ഷാ​​​ദ് പ​​​ങ്ക​​​ടു​​​ത്ത​​​ത്. രോ​​ഗ​​ബാ​​​ധി​​​ത​​​നാ​​​യ പി​​താ​​വി​​നെ പ​​​രി​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ചു നി​​​ഷാ​​​ദ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

2012 ഓ​​​ഗ​​​സ്റ്റി​​​ല്‍ പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സ് സ​​​ഞ്ച​​​രി​​​ച്ച ജീ​​​പ്പി​​​നു​​​നേ​​​രെ ബോം​​​ബെ​​​റി​​​ഞ്ഞ് പോ​​​ലീ​​​സു​​​കാ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലാ​​​ണ് നി​​​ഷാ​​​ദി​​​നെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. പ​​​രോ​​​ള്‍ കാ​​​ലാ​​​വ​​​ധി​​​യി​​​ല്‍ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​പാ​​​ടി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ട​​​മാ​​​ണ് വി.​​​കെ. നി​​​ഷാ​​​ദ് ലം​​​ഘി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​യ്യ​​​ന്നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​തി​​​നി​​​നി​​​ടെ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​തി​​​നാ​​​ൽ കൗ​​​ൺ​​​സി​​​ല​​​റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ നി​​​ഷാ​​​ദി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. പോ​​​ലീ​​​സു​​​കാ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ വി.​​​കെ. നി​​​ഷാ​​​ദി​​​നെ കൂ​​​ടാ​​​തെ സി.​​​വി. ന​​​ന്ദ​​​കു​​​മാ​​​റി​​​നെ​​​യു​​​മാ​​​യി​​​രു​​​ന്നു ത​​​ളി​​​പ്പ​​​റ​​​ന്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

National

ന്യൂനപക്ഷ വേട്ട: പ്രതിഷേധവുമായി ഒഡീഷ യൂത്ത് കോൺഗ്രസ്

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ ച​​​​ര​​​​ൺ മാ​​​​ജി​​​​യു​​​​ടെ വ​​​​സ​​​​തി ഘെ​​​​രാ​​​​വോ ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ക്ഷം. മു​​​​ഖ്യ​​​​മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

ധെ​​​​ൻ​​​​ക​​​​നാ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ പാ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ൻ നാ​​​​യ​​​​ക്കി​​​​നെ മ​​​​ർ​​​​ദി​​​​ച്ച​​​​ശേ​​​​ഷം ചാ​​​​ണ​​​​കം തീ​​​​റ്റി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലും ബാ​​​​ല​​​​സോ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന്നു​​​​കാ​​​​ലി മോ​​​​ഷ​​​​ണം ആ​​​​രോ​​​​പി​​​​ച്ച് ഗോ​​​​സം​​​​ര​​​​ക്ഷ​​​​ക​​​​ർ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലും ആ​​​​യി​​​​രു​​​​ന്നു യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം.

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മം വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ശ​​​​ബ്ദ​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ര​​​​ഞ്ജി​​​​ത് പ​​​​ത്ര കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Kerala

സ​ജി ചെ​റി​യാ​നെ ച​ങ്ങ​ല​യ്ക്കി​ട​ണം; ചെ​ങ്ങ​ന്നൂ​രി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ചെ​ങ്ങ​ന്നൂ​രി​ലെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്താ​ണ് പ്ര​തി​ഷേ​ധം.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യോ​ട് മ​ന്ത്രി നീ​തി​പു​ല​ര്‍​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന് ചി​കി​ത്സ കൊ​ടു​ത്താ​ല്‍ മ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ച​ങ്ങ​ല​യ്ക്ക് ഇ​ട​ണ​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. രാ​ജി​വ​ച്ച് പു​റ​ത്തു പോ​ക​ണം. മ​ല​ബാ​റി​ല്‍ നി​ന്ന​ല്ലേ ഇ​എം​എ​സ് ക​ട​ന്നു​വ​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ. സ​ജി ചെ​റി​യാ​ന് ആ​ളു​ക​ളെ എ​ല്ലാം ഒ​ന്നാ​യി കാ​ണാ​നു​ള്ള മ​ന​സി​ല്ല. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​രി​ന് അ​പ​മാ​ന​മാ​ണ്. മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​രു​വി​ല്‍ നേ​രി​ടും', ജ​നീ​ഷ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റ​ത്ത് സി​പി​എ​മ്മി​ന് വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. തൂ​ത്തെ​റി​യു​ന്ന ജ​ന​ത്തെ സി​പി​എം വ​ര്‍​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സി​പി​എം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യു​ന്നു. ക​മ്മ്യൂ​ണി​സ്റ്റ് പ​രി​വാ​ര്‍ സം​ഘ​ത്തെ ജ​നം ചെ​റു​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

National

ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ""ടെ​​​ഹ്റാ​​​നി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും തീ ​​​ആ​​​ളി​​​ക്ക​​​ത്തി. രാ​​​ത്രി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഇ​​​ട​​​യ്ക്കു ത​​​ട​​​സ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ക​​​ര​​​വും ഭീ​​​തി​​​ജ​​​ന​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്’’ -സം​​​ഘ​​​ർ​​​ ഭ​​​രി​​​ത​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​ദ്യസം​​​ഘ​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ർ​​​ഷ​​​വും രൂ​​​ക്ഷ​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് 13 ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ര​​​ണ്ടു സ്വ​​​കാ​​​ര്യ വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ഹാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​മാ​​​ണ് ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ​​​നി​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചെ​​​ന്ന് മ​​​റ്റൊ​​​രു യാ​​​ത്രക്കാരൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. നേ​​​രത്തേ അ​​​ട​​​ച്ച ഇ​​​റാ​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി വീ​​​ണ്ടും തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യ​​​തി​​​ൽ ആ​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും പ​​​ത്ര​​​ലേ​​​ഖ​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. മാ​​​ര​​​ക പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളും കാ​​​ര​​​ണം ഇ​​​റാ​​​നി​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​ണ്. ത​​​ന്‍റെ ന​​​ഗ​​​ര​​​ത്തി​​​ൽ സ്ഥി​​​തി താ​​​ര​​​ത​​​മ്യേ​​​ന ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷി​​​റാ​​​സി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​ന്ന യു​​​വ​​​തി പ​​​റ​​​ഞ്ഞു. ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​റാ​​​നി​​​ൽ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചി​​​ല​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​നി​​​ലെ സ്ഥി​​​തി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​ണെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ത​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ല്ലെ​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ലി ന​​​ഖി എന്നയാൾ പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​റാ​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വീ​​​ട്ട​​​മ്മ​​​യാ​​​യ അ​​​ബ്ബാ​​​സ് ഖാ​​​സ്മി വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​പ്പോ​​​ൾ വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​യി​​​രു​​​ന്നു- ഖാ​​​സ്മി കൂട്ടിച്ചേർത്തു.

ഇ​​​റാ​​​നി​​​ൽ 9,000 ഇ​​​ന്ത്യ​​​ക്കാ​​​ർ

ഇ​​​റാ​​​നി​​​ൽ നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 9,000 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. നാ​​​വി​​​ക​​​ർ, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ബി​​​സി​​​ന​​​സി​​​നാ​​​യി ഇ​​​റാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രി​​​ലു​​​ണ്ട്. വാ​​​ണി​​​ജ്യവി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ല​​​ഭ്യ​​​മാ​​​യ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഇ​​​റാ​​​നി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രോ​​​ടു നാ​​​ട്ടി​​​ലേ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​രാ​​​യി മ​​​ട​​​ങ്ങാ​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ഡി​​​സം​​​ബ​​​ർ 28 മു​​​ത​​​ൽ ഇ​​​റാ​​​നി​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സും സൈ​​​ന്യ​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ക​​​യും കൊ​​​ല്ലു​​​ക​​​യും ചെ​​​യ്തി​​​ട്ടും ആ​​​യി​​​ര​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണ്.

Kerala

പ​ന്തീ​രാ​ങ്കാ​വി​ൽ ടോ​ൾ പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്ഥാ​പി​ച്ച ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​ള്‍ പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്ന് മു​ത​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ചി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. രാ​വി​ലെ എ​ട്ടോ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി എ​ത്തി ടോ​ള്‍ പി​രി​വ് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌

പ്ര​വ​ർ​ത്ത​ക​ർ ടോ​ള്‍ ന​ല്‍​കാ​തെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടു. ഇ​തോ​ടെ ത​ര്‍​ക്ക​വും വാ​ക്കേ​റ്റ​വും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ്ഥ​ല​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, പ്ര​ദേ​ശ​ത്തെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്ക് ടോ​ളി​ൽ പൂ​ർ​ണ​മാ​യ ഇ​ള​വ് ന​ൽ​കു​ക, ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളെ ടോ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Kerala

അ​ധ്യാ​പ​ക​രെ അ​റ​സ്റ്റ് ചെ​യ്തു​ നീ​ക്കി; പ്ര​​​തി​​​ഷേ​​​ധം ഇ​​​ര​​​ന്പു​​​ന്നു

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ന​​​ഗ​​​രി​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം.

ഭി​​​ന്ന​​​ശേ​​​ഷി​​​സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം വൈ​​​കി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ 25,000 അ​​​ധ്യാ​​​പ​​​ക​​​ർ നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​തെ ജോ​​​ലി​​​ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

അ​​​ധി​​​ക​​​ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​വ​​​രോ​​​ടും കെ-​​​ടെ​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ലെ ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ യാ​​​തൊ​​​രു പ​​​രി​​​ഗ​​​ണ​​​ന​​​യു​​​മി​​​ല്ലാ​​​തെ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​നീ​​​ക്കി​​​യ​​​ത് ക​​​ലോ​​​ത്സ​​​വ ന​​​ഗ​​​രി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. കൗ​​​മാ​​​ര ക​​​ലാ​​​മാ​​​മാ​​​ങ്കം ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ നീ​​​തി​​​ക്കാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​തു സാം​​​സ്കാ​​​രി​​​ക​​​കേ​​​ര​​​ള​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നു വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഭി​​​ന്ന​​​ശേ​​​ഷി​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി സ​​​ർ​​​ക്കാ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ആ​​​ക്ഷേ​​​പം. ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങള്‍ ത​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

ഇറാനിലെ പ്രക്ഷോഭം; കൊല്ലപ്പെട്ടവർ 1850 ആയി

ടെ​​​ഹ്‌​​​റാ​​​ൻ: മൂ​​​ന്നാം വാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ഇ​​​റാ​​​നി​​​ലെ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1850 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ര​​​ണം 12,000 വ​​​രെ​​​യാ​​​കാ​​​മെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന കൂ​​​ട്ട​​​ക്കൊ​​​ല​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും രാ​​​ജ്യ​​​മെ​​​ങ്ങും പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധ​​​നം നി​​​ല​​​നി​​​ൽ​​​ക്കെ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്റ്റാ​​​ർ ലി​​​ങ്കി​​​ന്‍റെ സേ​​​വ​​​നം ത​​​ട​​​യാ​​​ൻ ചൈ​​​ന​​​യു​​​ടെ​​​യും റ​​​ഷ്യ​​​യു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

അ​​​തി​​​നി​​​ടെ, ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ​​​ഹാ​​​യം പി​​​ന്നാ​​​ലെ വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​നി​​​ലെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

International

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി

ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.

ഇ​റാ​നി​ലു​ട​നീ​ളം ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യാ​ൻ വൈ​കു​ക​യാ​ണ്. ഭ​ര​ണ​കൂ​ടം ഔ​ദ്യോ​ഗി​ക​മാ​യി മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന്‍ നിഷ്‌കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടിവന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

District News

ക​ല്ലി​ങ്ക​ൽ റെയി​ൽ​വേ ഗേ​റ്റ് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​യ​ത്ത്

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​ർ ക​ല്ലിങ്കൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള റ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി.

ഒ​രു മാ​സം മു​മ്പാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​റ​വം -വൈ​ക്കം റോ​ഡു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള എ​ൽ​സി 20 റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും പ്ര​ദേ​ശ​ത്തെ കൃ​ഷി​യും ഇ​ല്ലാ​താ​ക്കു​ന്ന നീ​ക്ക​ത്തി​ൽ​നി​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പി​ന്മാ​റ​ണ​മെ​ന്ന് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത യൂ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.


അ​ട​ച്ചു​പൂ​ട്ടി​യ ക​ല്ലി​ങ്ക​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ച​ന്ദ്ര​ൻ, വി.​എ​ൻ. ബാ​ബു, ടി.​വി. ബേ​ബി, റെ​ജി ആ​റാ​ക്ക​ൽ, ടി. ​രാ​ഹു​ൽ, അ​തു​ല്യ മോ​ൾ, ടി.​എ​സ്. സു​മി, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​കെ. ര​ജീ​ഷ്, പി.​ആ​ർ. ര​തീ​ഷ്കു​മാ​ർ, സി.​എം. ജ‌​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

International

ഇറാനിലെ പ്രതിഷേധം: 35 പേർ മരിച്ചു

ടെ​​​ഹ്റാ​​​ൻ: സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഇ​​​റാ​​​നി​​​ൽ വ്യാ​​​പി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്ടി​​​വി​​​സ്‌​​​റ്റ്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഈ ​​​ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ 1,200 പേ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക​​​റ​​​ൻ​​​സി മൂ​​​ല്യം കൂ​​​പ്പു​​​കു​​​ത്തി​​​യ​​​തി​​​ലും സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം ഇ​​​റാ​​​നി​​​ലെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ 27ലേ​​​ക്കും വ്യാ​​​പി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. 29 പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ, നാ​​​ലു കു​​​ട്ടി​​​ക​​​ൾ, ര​​​ണ്ടു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ മ​​​ര​​​ണ​​​സം​​​ഖ്യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. 250 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും 45 അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ക്കി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഇ​​​ലാം പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​ക് ഷാ​​​ഹി പ്ര​​​ദേ​​​ശ​​​ത്ത് പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഇ​​​വി​​​ടെ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

മ​​​ല​​​ക് ഷാ​​​ഹി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കാ​​​യി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ​​​യും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​ക​​​രി​​​ച്ചു.

International

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു സു​ര​ക്ഷാ​ഭ​ട​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്നും 13 പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ലോ​റെ​സ്താ​ൻ, സെ​ൻ​ട്ര​ൽ പ്ര​വി​ശ്യ​യി​ലെ ഇ​സ്ഫ​ഗാ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ സു​ര​ക്ഷാ​സേ​ന​യും സ​മ​ര​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണു വി​വ​രം.

പാ​ശ്ചാ​ത്യ ഉ​പ​രോ​ധം മൂ​ലം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​റാ​നി​ൽ ക​റ​ൻ​സി​മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്‌. ഡി​സം​ബ​റി​ൽ നാ​ണ്യ​പ്പെ​രു​പ്പം 42.5 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​നും വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ​ക്കും തീ​വി​ല​യാ​യി. ഞാ​യ​റാ​ഴ്ച ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ളാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. അ​മേ​രി​ക്ക​യു​ടെ​യും പാ​ശ്ചാ​ത്യ ശ​ക്തി​ക​ളു​ടെ​യും ഉ​പ​രോ​ധ​ങ്ങ​ളി​ൽ ന​ട്ടെ​ല്ലു ത​ക​ർ​ന്ന ഇ​റേ​നി​യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് എ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി ഇ​തു മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ലെ പു​രോ​ഹി​ത ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. പ്ര​തി​ഷേ​ധം ശ​മി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ബു​ധ​നാ​ഴ്ച ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡി​നു കീ​ഴി​ലു​ള്ള ബാ​സി​ജ് എ​ന്ന അ​ർ​ധ​സൈ​നി​ക​സേ​ന​യി​ലെ അം​ഗ​മാ​ണ് ‌ലോ​റെ​സ്താ​നി​ലെ ഖു​ദാ​സ്ത് ന​ഗ​ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ക​ല്ലേ​റി​ൽ 13 സു​ര​ക്ഷാ ഭ​ട​ന്മാ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫാ​ർ​സ് പ്ര​വി​ശ്യ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.

2022ൽ ​ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​ത​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ഹ്സ അ​മി​നി എ​ന്ന യു​വ​തി ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ന്പ​ൻ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം ഇ​റാ​നി​ലു​ട​നീ​ളം വ്യാ​പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​മാ​ണി​ത്.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​യ​മാ​നു​സൃ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കു ചെ​വി​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പ​സെ​ഷ്കി​യാ​ൻ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ അ​രാ​ജ​ക​ത്വ​ത്തി​നു ശ്ര​മി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് മ​വ​ഹേ​ദി ആ​സാ​ദ് മു​ന്ന​റി​യി​പ്പു ന​ല്കി.

International

ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ

ടെ​​​ഹ്‌​​​റാ​​​ൻ: രാ​​​ജ്യ​​​ത്തെ രൂ​​​ക്ഷ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​റാ​​​നി​​​ൽ ജ​​​ന​​​രോ​​​ഷ​​​മി​​​ര​​​ന്പു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്‌​​​റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച് നാ​​​ലു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ത്തേ​​​ക്കും വ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​താ​​​യും നി​​​ര​​​വ​​​ധി പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

പ്ര​​​ക്ഷോ​​​ഭം ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ ബാ​​​ധി​​​ച്ചാ​​​ൽ നോ​​​ക്കി​​​യി​​​രി​​​ക്കി​​​ല്ല എ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ സ​​​മ​​​രം ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സൈ​​​ന്യം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യും ആ​​​മി​​​ർ ക​​​ബീ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് വി​​​പ്ല​​​വ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​തി​​​രേ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യി​​​യെ പ​​​രോ​​​ക്ഷ​​​മാ​​​യി സൂ​​​ചി​​​പ്പി​​​ച്ച് “ഏ​​​കാ​​​ധി​​​പ​​​തി​​​ക്ക് മ​​​ര​​​ണം” എ​​​ന്നു​​​പ​​​റ​​​ഞ്ഞു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

1979ലെ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​ലൂ​​​ടെ അ​​​ധി​​​കാ​​​ര​​​ഭൃ​​​ഷ്‌​​​ട​​​നാ​​​ക്ക​​​പ്പെ​​​ട്ട അ​​​ന്ത​​​രി​​​ച്ച ഷാ ​​​മൊ​​​ഹ​​​മ്മ​​​ദ് റെ​​​സാ പാ​​​ഹ്ലാ​​​വി​​​യു​​​ടെ മ​​​ക​​​നും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​വാ​​​സ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന​​​തു​​​മാ​​​യ റെ​​​സാ പാ​​​ഹ്ലാ​​​വി​​​യെ തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട റെ​​​സാ പാ​​​ഹ്ലാ​​​വി, ഞാ​​​ൻ നി​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നും വി​​​ജ​​​യം ന​​​മ്മു​​​ടേ​​​താ​​​ണെ​​​ന്നും എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​ണു സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു. പ്ര​​​ക്ഷോ​​​ഭം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ വി​​​പ്ല​​​വ സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യെ​​​യും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പെ​​​സെ​​​ഷ്കി​​​യാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് രാ​​​ജി​​​വ​​​ച്ച സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ മൊ​​​ഹ​​​മ്മ​​​ദാ​​​ദ്രെ​​​സ ഫാ​​​ർ​​​സി​​​ന്‍റെ രാ​​​ജി​​​ക്ക​​​ത്ത് സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും മു​​​ൻ ധ​​​ന​​​മ​​​ന്ത്രി അ​​​ബ്‌​​​ദു​​​ൾ​​​നാ​​​സ​​​ർ ഹെ​​​മ്മാ​​​തി​​​യെ പ​​​ക​​​രം നി​​​യ​​​മി​​​ച്ച​​​താ​​​യും പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​തി​​​നി​​​ടെ, പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് 86കാ​​​ര​​​നാ​​​യ ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മ​​​റ​​​വി​​​രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Movies

ശി​വ​ക്ഷേ​ത്ര​ത്തി​ൽ പ്ര​ധാ​ന അ​തി​ഥി​യാ​യി ദി​ലീ​പ്; പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മാ​റി

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ നി​ന്നും ന​ട​ൻ ദി​ലീ​പി​നെ മാ​റ്റി. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നെ ക്ഷ​ണി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങാ​നാ​യി ന​ട​ൻ ദി​ലീ​പി​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പ്ര​തി​ഷേ​ധം സ​മി​തി​ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ലും അ​തൃ​പ്തി​യു​ണ്ടാ​യി.

തു​ട​ർ​ന്ന് കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ന​ട​ക്കും. മേ​ൽ​ശാ​ന്തി ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങും.

Latest News

Corehub Up