x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​യ​യ്ക്കാ​ൻ പ​ണം ന​ൽ​കിയില്ല: പ്ര​തി​ഷേ​ധ​വു​മാ​യി കെ​പി​എ​സ്ടി​എ


Published: March 12, 2026 05:39 AM IST | Updated: March 12, 2026 05:39 AM IST

ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ര​ണ്ടു​പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞി​രി​ക്കെ ഉ​ത്ത​ര ക​ട​ലാ​സു​ക​ൾ വാ​ലു​വേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലേ​ക്ക് ത​പാ​ലി​ൽ അ​യ​യ്ക്കാ​ൻ സ്റ്റാ​മ്പോ പ​ണ​മോ ഇ​നി​യും സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കാ​തെ പ​രീ​ക്ഷാ​ഭ​വ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ കൈയി ൽ നി​ന്ന് പ​ണം മു​ട​ക്കി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വാ​ലു​വേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലേ​ക്ക് ത​പാ​ലി​ൽ അ​യയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ​ക്കാവ​ശ്യ​മാ​യ സ്റ്റാ​മ്പു​ക​ൾ അ​തത് ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ൽനി​ന്ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഇ​തു​വ​രെ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ൽ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​ൺ ബോ​സ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സോ​ണി പ​വേ​ലി​ൽ, വി. ​ശ്രീ​ഹ​രി, സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​എ​സ്. വി​വേ​ക്, റ​വ​ന്യു ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, കെ.​ഡി. അ​ജി​മോ​ൻ, ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ, നീ​നു വി​ദേ​വ്, സാ​ജു തോ​മ​സ്, ജോ​മി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam KPSTA protests

Recent News

Corehub Up