x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ​ടി​ക്ക​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: March 24, 2026 05:06 AM IST | Updated: March 24, 2026 05:06 AM IST

അ​ടൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ സി​പി​എം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പ്ര​സി​ഡ​ന്‍റു ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സ്ഥാ​നം ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബാ​ങ്ക് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ആ​രോ​പ​ണം നേ​രി​ടു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റി​നും ഭ​ര​ണ​സ​മി​തി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജ് മ​ൽ കാ​വി​ള​യി​ൽ, കെ​എ​സ്‌​യു സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫെ​ന്നി നൈ​നാ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ചൂ​ര​ക്കോ​ട്, ജ​യ്സ​ൺ, ജെ​റി​ൻ,ജി​ജോ, അ​ഖി​ൽ, കെ.​പി അ​രു​ൺ, വി​ഷ്ണു പ​ള്ളി​ക്ക​ൽ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ആ​ബി​ദ് ഷെ​ഹീം, അം​ജി​ത്ത് അ​ടൂ​ർ, രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Youth Congress protests Cooperative Bank

Recent News

Corehub Up