x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​റോ​ഡി​ൽ നി​സ്ക​രി​ച്ചു പ്രതിഷേധിച്ച് വീ​ട്ട​മ്മ​

പാലക്കാട് ബ്യൂറോ
Published: January 28, 2026 02:59 PM IST | Updated: January 28, 2026 03:19 PM IST

പാ​ല​ക്കാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ ന​ടു​റോ​ഡി​ൽ നി​സ്ക​രി​ച്ച് വീ​ട്ട​മ്മ. ഐ​എം​എ ജം​ഗ്ഷ​നി​ൽ ഇ​ന്നു​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യ്ക്കാ​ണ് സം​ഭ​വം.

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​ട​പെ​ട്ട് വീ​ട്ട​മ്മ​യെ നീ​ക്കി. കോ​യ​മ്പ​ത്തൂ​ർ കു​നി​യം​പു​ത്തൂ​രി​ലെ അ​നീ​സ​യാ​ണ് ന​ടു​റോ​ഡി​ൽ നി​സ്കാ​ര പ്രാ​ർ​ഥ​ന​യ്ക്കു ഒ​രു​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ ന​ടു​റോ​ഡി​ലു​ള്ള നി​സ്കാ​രം.

മ​ര​ണ​പ്പെ​ട്ട ത​ന്‍റെ ഭ​ർ​ത്താ​വി​നു അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി​യു​ടെ വി​ഹി​തം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ വീ​തം​വ​ച്ചെ​ടു​ത്തു​വെ​ന്ന് അ​നീ​സ ഇ​ട​യ്ക്കി​ടെ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ങ്കോ​ട് നെ​ണ്ട​ൻ​കി​ഴാ​യ​യി​ലാ​ണ് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്. ആ​കെ എ​ട്ടു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഇ​വ​ർ​ക്കും അ​വ​കാ​ശ​മു​ള​ള​ത്. എ​ന്നാ​ൽ, സ്വ​ത്ത് വീ​തം​വ​യ്ക്ക​ലി​ൽത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ​യാ​ണ് വീ​ട്ട​മ്മ പ്ര​തി​ഷേ​ധ നി​സ്കാ​ര സ​മ​രം ന​ട​ത്തി​യ​ത്.

വീ​ട്ട​മ്മ​യെ തൊ​ട്ട​ടു​ത്തു​ള്ള ടൗ​ൺ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ സ​ഹോ​ദ​ര​നെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മ​ക്ക​ളു​ണ്ടെ​ന്നും ത​നി​ക്കു നീ​തി കി​ട്ട​ണ​മെ​ന്നു​മാ​ണ് വീ​ട്ട​മ്മ​യു​ടെ ആ​വ​ശ്യം. ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​സ​ഹോ​ദ​ര​ൻ മ​റ്റൊ​രു ക​ട​യി​ലേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ നി​സ്കാ​ര പ്ര​തി​ഷേ​ധ സ​മ​രം.

Tags : Housewife ritual on the road protests Muslim prayer road block police

Recent News

Corehub Up