x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​യി​റ​ക്ക​ത്തി​ന് പി​ന്നാ​ലെ വി​ട​പ​റ​യ​ല്‍


Published: June 7, 2026 07:57 AM IST | Updated: June 7, 2026 07:57 AM IST

പ​യ്യ​ന്നൂ​ർ: ഏ​റു​മാ​ടം മാ​സി​ക​യി​ല്‍ വ​ന്ന പ്ര​ഫ. എ.​സി. ശ്രീ​ഹ​രി​യു​ടെ "ഡീ​യാ​ക്ടി​വേ​ഷ​ന്‍' എ​ന്ന ക​വി​ത​യി​ലെ ആ​ദ്യ​വ​രി​ക​ളാ​ണി​വ. ഇ​തി​പ്പോ​ള്‍ മ​ര​ണ​ത്തി​ന് മു​മ്പേ ന​ട​ന്ന ക​വി​ത​യാ​യി.

ക​വി ശ്രീ​ഹ​രി​യു​ടെ വേ​ര്‍​പാ​ട​റി​ഞ്ഞ​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഈ ​ക​വി​ത പ​ങ്കു​വ​യ്ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ക​വി​ത​യും വൈ​റ​ലാ​യി. ക​വി​യും പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും പ​യ്യ​ന്നൂ​രി​ലെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​വും പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ മു​ന്‍ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ​എ.​സി. ശ്രീ​ഹ​രി (56)യു​ടെ വേ​ര്‍​പാ​ട് വി​
ര​മി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യ​ത് യാ​ദൃ​ച്ഛി​ക​മാ​കാം. മേ​യ് 30നാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​ന് ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ള്ള ഇ​ദ്ദേ​ഹം കോ​ള​ജി​ന്‍റെ പ​ടി​യി​റ​ങ്ങി​യ​ത്.

ഒ​രാ​ഴ്ച തി​ക​യു​ന്ന​തി​ന് മു​മ്പേ ജീ​വി​ത​ത്തി​ൽ നി​ന്നു​ള്ള വി​ട​വാ​ങ്ങ​ലും. കു​റു​വേ​ലി വി​ഷ്ണു​ശ​ര്‍​മ എ​എ​ല്‍​പി സ്‌​കൂ​ളി​ലാ​യി​രു​ന്നു ശ്രീ​ഹ​രി​യു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

മാ​ത്തി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം.

1999ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച 'യു​വ ക​വി​ത​ക്കൂ​ട്ടം', 2001ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച 'ക​വി​ത​യു​ടെ നൂ​റ്റാ​ണ്ട്' എ​ന്നി​വ​യെ​ല്ലാം പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ളാ​ണ്. കൂ​ടാ​തെ ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​നി​ലെ ഓ​ര്‍​മ്മ​പ്പൂ​ക്ക​ളേ എ​ന്ന ഗാ​ന​വും പോ​ടാ മോ​നേ ദി​നേ​ശാ എ​ന്ന വൈ​റ​ലാ​യ വാ​ക്കി​നേ​യും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​ന​ത്തേ​യും അ​വ​ലം​ബി​ച്ചെ​ഴു​തി​യ ക​വി​ത​ക​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ്-​മ​ല​യാ​ളം സാ​ഹി​ത്യ​ത്തി​ല്‍ ന​ല്ല അ​വ​ഗാ​ഹ​മു​ണ്ട്. അ​തി​നാ​ല്‍​ത്ത​ന്നെ കോ​ള​ജി​ല്‍​നി​ന്നും വി​ര​മി​ച്ച ശേ​ഷം മി​ക​ച്ച സാ​ഹി​ത്യ സം​ഭാ​വ​ന​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രി​ക്കേ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ല്‍.


തോ​ള്‍​സ​ഞ്ചി​യും ന​റു​പു​ഞ്ചി​രി​യു​മാ​യി ക​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ട് സാം​സ്‌​കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​യ്ക്കും നാ​ടി​നും ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : nattu vishesham After the lesson

Recent News

Corehub Up