Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Officer Injured After A Van

Pathanamthitta

ദി​ശ​തെ​റ്റി​യെ​ത്തി​യ വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്

അ​ടൂ​ർ: എം​സി റോ​ഡി​ൽ അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വി​ൽ ദി​ശ​തെ​റ്റി​യെ​ത്തി​യ വാ​ൻ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട എ.​ആ​ർ. ക്യാ​മ്പി​ലെ എ​എ​സ്ഐ​യും കൊ​ട്ടാ​ര​ക്ക​ര ക​രി​പ്ര അ​നി​താ​ഭ​വ​നി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ബി. ​സു​രേ​ഷ് കു​മാ​ർ (51) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വ​ട​ക്ക​ട​ത്തു​കാ​വ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ശ​ബ​രി​മ​ല ന​ട​തു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ളം ഭാ​ഗ​ത്തെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റി​ന്റെ ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സു​രേ​ഷ് കു​മാ​ർ റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

അ​പ​ക​ട​ത്തി​നു​ശേ​ഷം വാ​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ട്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ സു​രേ​ഷ് കു​മാ​റി​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up