Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Register Case

Kollam

പ​ഞ്ചാ​യ​ത്ത് അംഗ​ത്തി​നും സി​പി​ഐ നേ​താ​വി​നു​മെ​തി​രെ കേ​സെ​ടു​ത്ത് പൊലിസ്

അ​ഞ്ച​ല്‍ : സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പൊലിസ്. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​കു​ട്ടി, സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വ് സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പൊലിസ്് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വാ​ര്‍​ഡ് അം​ഗ​മാ​യ ശ്രീ​കു​ട്ടി​യെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും പ​രി​പാ​ടി​ക​ള്‍ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യ പി. ​ഹാ​ഷിം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്നെ സ്ഥ​ലം മാ​റ്റു​മെ​ന്നും മ​റ്റും ഭീ​ണി​പ്പെ​ടു​ത്തി​യ​താ​യും സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട പി​ടി​എ മു​ന്‍ പ്ര​സി​ഡ​ന്‍റിനോ​ടും ഇ​രു​വ​രും മോ​ശ​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 16 നാ​ണ് ഏ​രൂ​ര്‍ എ​സ്‌​ഐ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ പൊലിസ് ത​യാ​റാ​കാ​ത്തി​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പൊലിസ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​രൂ​ര്‍ പൊലിസ്് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സു​ദേ​വ​ന്‍ ഒ​ന്നാം പ്ര​തി​യാ​യും വാ​ര്‍​ഡ് അം​ഗം ശ്രീ​കു​ട്ടി ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് പൊലിസ് കേ​സെ​ടു​ത്ത​ത്.

 

Latest News

Corehub Up